Latest News

മുംബൈയിൽ ദന്തഡോക്ടർ ഭാര്യയെ കുത്തി കൊലപ്പെടുത്തി

മുംബൈ: മുംബൈയിൽ ദന്ത ഡോക്ടർ ഭാര്യയെ കുത്തി കൊലപ്പെടുത്തി. മുംബൈയിലെ മതുംഗയിലാണ് സംഭവം. ജോഗേശ്വരിയിൽ ദന്താശുപത്രി നടത്തുന്ന ഡോ. ഉമേഷ് ബബോലാണ് ഭാര്യ തനൂജ (36) യെ ദാരുണമായി കൊലപ്പെടുത്തിയത്. ഇരിവരും തമ്മിലുള്ള സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

ഇവർ തമ്മിൽ നേരത്തെ മുതൽ തർക്കങ്ങൾ നിലനിന്നിരുന്നതിനാൽ തനുജ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച ഇവർ ഭർത്താവിന്റെയൊപ്പം മതുംഗയിലെ കൊഹിനൂർ ടവേഴ്സിലുള്ള വീട്ടിൽ എത്തി. ഞായറാഴ്ച രാവിലെ ഇരുവരും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായി. ഇതേത്തുടർന്ന് ഭാര്യയെ നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്ത ബബോൽ കത്തി ഉപയോഗിച്ച് തനുജയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

തൊട്ടടുത്ത മുറിയിൽ ഇവരുടെ നാലു വയസുകാരൻ മകൻ ഉറങ്ങുന്നുണ്ടായിരുന്നു. കൊലപാതകത്തിനു ശേഷം ബബോൽ തന്നെ മുബൈയിലെ ശിവജി പാർക്ക് പോലീസ് സ്റ്റേഷനിൽ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്‌ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

കൊലപാതകം നടന്ന് മൂന്നു മണിക്കൂറിനു ശേഷമാണ് ഇയാൾ പോലീസിൽ വിവരമറിയിച്ചത്. ബബോലിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. 


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.