തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ വാഹനങ്ങള്‍ക്ക് ഹരിതനികുതി. പഴയ വാഹനങ്ങള്‍ക്കു കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഹരിത നികുതി ജനുവരി ഒന്നുമുതല്‍ നടപ്പാക്കുമെന്നു ഗതാഗത കമ്മിഷണര്‍ അറിയിച്ചു.[www.malabarflash.com]
പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിലേറെ പഴക്കമുള്ള നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണു ഹരിത നികുതി. ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍ പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് ഒരു വര്‍ഷത്തെ നിരക്ക്. നോണ്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍ പെടുന്ന നാലോ കൂടുതലോ ചക്രങ്ങളുള്ള വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 400 രൂപയാണു ഹരിത നികുതി.
അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും ഹരിത നികുതി ബാധകമാണ്. ജനുവരി ഒന്നുമുതല്‍ ഈ നികുതി അടയ്ക്കാതെ വാഹനങ്ങള്‍ക്കു സേവനങ്ങള്‍ ലഭ്യമാവില്ല. നികുതിയില്‍ നിന്നു മോട്ടോര്‍ സൈക്കിളുകളെയും ഓട്ടോറിക്ഷകളെയും ഒഴിവാക്കിയിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment