Latest News

മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം പാട്ടുല്‍സവം; ഓലകൊത്തല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: ജനുവരി 11 മുതല്‍ 15 വരെ നടക്കുന്ന മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം പാട്ടുല്‍സത്തിന്റെ ഭാഗമായി ഓലകൊത്തല്‍ ചടങ്ങ് നടന്നു.[www.malabarflash.com]

അടോട്ട് മൂത്തേടത്ത് കുതിര് പഴയദേവസ്ഥാനത്തിന്റെ പരിധിയില്‍പ്പെടുന്ന കളരിക്കാലില്‍ നിന്നും കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാന പരിധിയിലെ ഇളയിടത്ത് കുതിരില്‍ നിന്നും കൊത്തിയെടുത്ത ഓല ആചാരസ്ഥാനികന്‍മാരുടെയും കൂട്ടായ്ക്കാരുടെയും ക്ഷേത്ര ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. 

ഈ ഓല നാലമ്പലത്തിനകത്ത് നിര്‍മ്മിക്കുന്ന പന്തലിന് ഉപയോഗിക്കും. ഓലകൊത്തല്‍ ചടങ്ങിന് ശേഷം ഉല്‍സവം സമാപിക്കുന്നത് ക്ഷേത്ര പരിധിക്കകത്ത് പ്രധാന ചടങ്ങുകള്‍ നടത്താറില്ല എന്നാണ് വിശ്വാസം.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.