കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കൈയ്യേറ്റ ശ്രമമുണ്ടായ സംഭവത്തില്‍ ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.[www.malabarflash.com]
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് നടപടി എടുത്തത്.
ശങ്കരനാരായണ പിള്ള, വിഷ്ണു വിജയന്‍, അതുല്‍ എസ്പി, ബിനു മംഗലത്ത്, എംഎസ് അജിത് കുമാര്‍ , ആര്‍ സബിന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരാണ് ഇവര്‍.
അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസിസി പ്രത്യേക സമിതിയേയും നിയോഗിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് കൊല്ലം ഡിസിസി ഓഫീസിലെത്തിയപ്പോളാണ് ഒരു സംഘം പ്രവര്‍ത്തകര്‍ ഉണ്ണിത്താനെ ആക്രമിച്ചത്. ഡിസിസി ഓഫീസിന് മുന്നില്‍ വെച്ച് മുരളീധരന്‍ അനുകൂലികള്‍ സംഘടിക്കുകയും ഉണ്ണിത്താന്‍ സഞ്ചരിച്ച കാര്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഒരു വിഭാഗം ചീമുട്ടയേറും നടത്തി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment