Latest News

റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നതിന് 159.80 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം:[www.malabarflash.com] സംസ്ഥാനത്ത് റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നതിന് 159.80 കോടി രൂപയുടെ ഭരണാനുമതി നല്‍കി. 14 ജില്ലകളിലായി 29 റോഡുകളും നാല് പാലങ്ങളും നിര്‍മ്മിക്കുന്നതിനാണ് അനുമതി. 
നബാര്‍ഡ് ധനസഹായത്തോടെയാണ് പദ്ധതികളുടെ നിര്‍മ്മാണമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

127.84 കോടിരൂപയാണ് നബാര്‍ഡ് ധനസഹായമായി നല്‍കുക. 31.96 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി നല്‍കും. കൊല്ലം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 30.25 കോടി രൂപയ്ക്കുളള നാലു പാലങ്ങള്‍ക്കും ഭരണാനുമതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി പുഴക്കു കുറുകെ മമ്പ്രം പാലം, അലക്‌സ്‌നഗര്‍ – കാഞ്ഞിലേരി പാലം (കൊല്ലം), ഉദുമ – മുല്ലച്ചേരി റോഡിലെ മുല്ലച്ചേരി പാലം (കാസര്‍കോട്) എന്നിവയാണ് പാലങ്ങള്‍.

മുന്‍കാലങ്ങളില്‍ പരിഗണിക്കാതിരുന്ന മേഖലകളില്‍കൂടി വികസനമെത്തിക്കും. കേരളത്തിന്റെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.