Latest News

യുവരാജ് സിംഗും ഹേസല്‍ കീച്ചും വിവാഹിതരായി

ഛണ്ഡിഗഡ്:[www.malabarflash.com]ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും നടിയും മോഡലുമായ ഹേസല്‍ കീച്ചും വിവാഹിതരായി. ഛണ്ഡിഗഡ് ഫത്തേഗ്രഹ് സാഹിബിലെ ഒരു ഗുരുദ്വാരയില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. കടുത്ത ചുവപ്പുനിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് ഇരുവരും ചടങ്ങില്‍ പങ്കെടുത്തത്.

സിക്ക് രീതിയിലുള്ള വിവാഹമാണ് ഇന്ന് നടന്നത്. ഡിസംബര്‍ രണ്ടിന് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടക്കും. സുഹൃത്തുകള്‍ക്ക് വേണ്ടിയുള്ള റിസപ്ഷന്‍ ഡിസംബര്‍ ഒന്‍പതിന് നടക്കും. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നാണ് സൂചന.

കഴിഞ്ഞ ഡിസംബറില്‍ ബാലിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഒരു പാര്‍ട്ടിയില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അതു പ്രണയത്തിലേക്ക് കടക്കുകയായിരുന്നു.

ബ്രിട്ടീഷ്-മൗറിഷ്യസ് വംശജയാണ് ഹേസല്‍ കീച്ച്. 2007ല്‍ പുറത്തിറങ്ങിയ ബില്ല ചിത്രത്തിലൂടെയാണ് കീച്ച് അഭിനയരംഗത്ത് എത്തിയത്. തുടര്‍ന്ന് സൂപ്പര്‍ഹിറ്റ് ചിത്രം ബോഡിഗാഡിലും അഭിനയിച്ചിട്ടുണ്ട്. ഹീര്‍ ആന്റ് ഹീറോ എന്ന പഞ്ചാബി ചിത്രത്തിലാണ് ഹസല്‍ കീച്ച് ഒടുവിലായി അഭിനയിച്ചത്. 2014ലാണ് ചിത്രം പുറത്തിറങ്ങിയത്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.