ഇസ്ലാമാബാദ്: പാകിസ്താൻ പ്രസിഡന്റിനെതിരെ പ്രസംഗം മോഷ്ടിച്ചെന്ന പരാതിയുമായി ആറാം ക്ലാസുകാരൻ. പാക് പ്രസിഡന്റ് മമ്‌നൂൺ ഹുസൈനെതിരെയാണ് ആറാം ക്ലാസുകാരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.[www.malabarflash.com]
മുഹമ്മദലി ജിന്നയുടെ ജൻമവാർഷിക പരിപാടിയിൽ പ്രസംഗിക്കാൻ താൻ തയ്യാറാക്കി അയച്ചു കൊടുത്തിരുന്ന പ്രസംഗം മറ്റൊരാൾക്ക് നൽകിയെന്നാണ് വിദ്യാർത്ഥിയുടെ പരാതി. തന്നെ പ്രസംഗിക്കുന്നതിൽ നിന്ന് അവസാനനിമിഷം ഒഴിവാക്കിയതായും വിദ്യാർത്ഥി ആരോപിക്കുന്നു.
മുഹമ്മദ് സബീൽ ഹൈദർ എന്ന ബാലനാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. പാകിസ്താന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ജന്മവാർഷിക പരിപാടിയിൽ നടത്താനാണ് പ്രസംഗം തയ്യാറാക്കി അയച്ചു കൊടുത്തിരുന്നത്. തന്റെ പിതാവ് നസീം അബ്ബാസ് നാസിർ മുഖേനയാണ് സബീൽ ഹൈദർ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 23ന് പ്രസിഡന്റിന്റെ ഓഫീസ് സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ വിജയിച്ചതിനെ തുടർന്നാണ് ഹൈദറിനെ പ്രസംഗിക്കാൻ ക്ഷണിച്ചത്.
പ്രസംഗമത്സരത്തിലെ വിജയിയായതിനാൽ ഈമാസം നടക്കുന്ന മുഹമ്മദലി ജിന്നയുടെ ജന്മവാർഷികത്തിൽ പ്രസംഗിക്കാൻ സബീലിനെ പ്രസിഡന്റിന്റെ ഓഫീസ് ക്ഷണിച്ചു. ഇതനുസരിച്ച് താൻ തയ്യാറാക്കിയ പ്രസംഗം ഹൈദർ പ്രസിഡന്റിന്റെ ഓഫീസിന് അയച്ചു കൊടുത്തിരുന്നു. പ്രസിഡന്റിന്റെ ഓഫീസ് പ്രസംഗം അംഗീകരിക്കുകയും ഡിസംബർ 22ന് പ്രസംഗം റെക്കോഡ് ചെയ്യണമെന്ന് ഹൈദറിനെ അറിയിക്കുകയും ചെയ്തു. ഡിസംബർ 14 മുതൽ പ്രസംഗത്തിന്റെ റിഹേഴ്‌സലും തുടങ്ങിയിരുന്നു. എന്നാൽ ഡിസംബർ 22ന് പ്രസംഗത്തിന്റെ റെക്കോർഡിംഗിനായി പ്രസിഡന്റിന്റെ കൊട്ടാരത്തിൽ എത്തിയപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് ബാലൻ അറിഞ്ഞത്.
പ്രസംഗം റെക്കോർഡ് ചെയ്യുന്നതിന് മേക്കപ്പിട്ട ശേഷം ഹൈദറിനെ ഒഴിവാക്കിയതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു പെൺകുട്ടിക്ക് പ്രസംഗിക്കാൻ അവസരം നൽകി. ഹൈദർ എഴുതി തയ്യാറാക്കിയ അതേ പ്രസംഗം തന്നെയാണ് പെൺകുട്ടിക്ക് നൽകിയത്. ഇതേതുടർന്ന് പ്രസിഡന്റിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഹൈദർ തീരുമാനിക്കുകയായിരുന്നു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment