രാജ്കോട്ട്: പുതിയ 2000 രൂപയുടെയും 500 രൂപയുടെയും 26.1 ലക്ഷം മൂല്യമുള്ള കള്ളനോട്ട് ഗുജറാത്തിൽ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. [www.malabarflash.com]
ഹൃദയ് ജഗാനി, ലക്ഷ്മൺ ചൗഹാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 26 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകളും 10,000 രൂപയുടെ 500 രൂപ നോട്ടുകളുമാണു പിടികൂടിയത്.
രാജ്കോട്ടിലെ ഹനുമാൻ മാധി മേഖലയിൽനിന്നാണ് കാറിന്റെ സ്പീക്കർ ബോക്സിൽ ഒളിപ്പിച്ച നിലയിലുള്ളപണം പിടികൂടിയത്. നോട്ട് അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന ഉയർന്ന ഗുണമേന്മയുള്ള കളർ പ്രിന്ററും പോലീസ് പിടികൂടി.

പ്രിന്റിംഗിൽ നല്ല പ്രാവീണ്യമുള്ളയാളാണ് അറസ്റ്റിലായ ഹൃദയ് ജഗാനി. യഥാർഥ നോട്ടിനെ വെല്ലുന്ന വിധത്തിൽ വ്യാജ നോട്ട് മുറിച്ചെടുക്കുന്നതിലും ഇയാൾ വിദഗ്ധനാണ്. അഹമ്മദാബാദിലെ ഭൂമി ഇടപാടുകാരനായ ജിഗ്നേഷ് ഷാ എന്നയാളാണ് കള്ളനോട്ട് നിർമാണത്തിലെ മുഖ്യ സൂത്രധാരൻ. പഴയ നോട്ടിനു പകരമായാണ് കള്ളനോട്ട് നല്കിയിരുന്നത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment