ബഗോട്ട:[www.malabarflash.com] ചൊവ്വാഴ്ച കോപ സുഡാമേരിക്കാന ഫൈനൽ മത്സരത്തിനു പുറപ്പെട്ടപ്പോഴാണ് വിമാനം തകർന്ന് ബ്രസീലിയൻ ഫുട്‌ബോൾ ക്ലബായ ഷാപെകോയെൻസിലെ അഞ്ചു താരങ്ങൾ ഒഴികെ ബാക്കിയെല്ലാവരും കോച്ച് അടക്കം മരണപ്പെട്ടത്.
ചൊവ്വാഴ്ചയാണ് കൊളംബിയയിലെ മെഡെലിൻ വിമാനത്താവളത്തിനു സമീപം വിമാനം തകർന്നു വീണ് ബ്രസീൽ ക്ലബ് ഷാപെകോയെൻസിലെ താരങ്ങളും കോച്ചും അടക്കമുള്ള സംഘം മരിച്ചത്. 76 ടീം അംഗങ്ങളും അഞ്ചു വിമാനജീവനക്കാരും അടക്കം 81 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ആദ്യപാദ ഫൈനൽ മത്സരത്തിൽ അത്‌ലറ്റികോ നാഷണൽ ആയിരുന്നു ഷാപെകോയെൻസിന്റെ എതിരാളികൾ. അപകടത്തിൽ പെട്ട തങ്ങളുടെ എതിർ ടീമിനോടു യഥാർത്ഥ കായിക മര്യാദ കാണിച്ചിരിക്കുകയാണ് അത്‌ലറ്റികോ നാഷണൽ ഫുട്‌ബോൾ ക്ലബ്. കളിക്കാനിരുന്ന ഫൈനൽ മത്സരം മുടങ്ങിയെങ്കിലും ഷാപെകോയെൻസിനെ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചു അത്‌ലറ്റികോ നാഷണൽസ്.
സംഭവം അറിഞ്ഞ അത്‌ലറ്റികോ നാഷണൽ സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷനെ സമീപിക്കുകയും മത്സരം റദ്ദാക്കി ഷാപെകോയെൻസിനെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതേതുടർന്ന് മത്സരം നടക്കില്ലെന്ന് ഫെഡറേഷനും സ്ഥിരീകരിച്ചു. കിരീടം ഷാപെകോയെൻസ് ക്ലബിനു കൈമാറാനും ഫെഡറേഷൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി അവർ വാർത്താകുറിപ്പും ഇറക്കിയിട്ടുണ്ട്.
സംഭവം അറിഞ്ഞ അത്‌ലറ്റികോ നാഷണൽ സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷനെ സമീപിക്കുകയും മത്സരം റദ്ദാക്കി ഷാപെകോയെൻസിനെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതേതുടർന്ന് മത്സരം നടക്കില്ലെന്ന് ഫെഡറേഷനും സ്ഥിരീകരിച്ചു. കിരീടം ഷാപെകോയെൻസ് ക്ലബിനു കൈമാറാനും ഫെഡറേഷൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി അവർ വാർത്താകുറിപ്പും ഇറക്കിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് കൊളംബിയയിലെ മെഡെലിൻ വിമാനത്താവളത്തിനു സമീപം വിമാനം തകർന്നു വീണ് ബ്രസീൽ ക്ലബ് ഷാപെകോയെൻസിലെ താരങ്ങളും കോച്ചും അടക്കമുള്ള സംഘം മരിച്ചത്. 76 ടീം അംഗങ്ങളും അഞ്ചു വിമാനജീവനക്കാരും അടക്കം 81 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ബൊളീവിയയിൽ നിന്ന് കൊളംബിയയിലേക്ക് പറക്കുകയായിരുന്നു വിമാനം. മെഡെലിൻ വിമാനത്താവളത്തിൽ എത്തുന്നതിനു മുമ്പായി തകർന്നു വീഴുകയായിരുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment