അബുദാബി: 2017 ജനുവരി ഒന്ന് ഞാറാഴ്ച്ച അബുദാബി കോര്‍ണീഷ് ഹെരിട്ടേജ് പാര്‍ക്കില്‍ അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന തളങ്കര നിവാസികളുടെ കുടുംബ സംഗമത്തിന്റെ ലോഗോ ജമാഅത്ത് സെക്രട്ടറി എന്‍ എം അബ്ദുല്ല പരിപാടി കണ്‍വീനര്‍ ശിഹാബ് ഊദ് ഖാസിലേനിന് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു.[www.malabarflash.com]
രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നില്ക്കുന്ന പരിപാടിയില്‍ കലാ കായിക പരിപാടികളും നാടന്‍ കളികളും, ക്വിസ്സ്, പ്രസംഗം എന്നിവ ഉള്‍പ്പെടുത്താനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കാം പ്രത്യേകം മത്സരം സംഘടിപ്പിക്കാനും പ്രോ ഗ്രാം കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ എന്‍ എം അദ്ധ്യക്ഷം വഹിച്ചു. കണ്‍വീനര്‍ ശിഹാബ് ഊദ് സ്വാഗതം പറഞ്ഞു. സിയാ തെരുവത്ത് അഫ്‌സല്‍ കടവത്ത് ഹംസ എച്ച് എം സത്താര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment