Latest News

ഫൈസല്‍ വധക്കേസ് തെളിവെടുപ്പിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് അക്രമം

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് തെളിവെടുപ്പിനിടെ തിരൂര്‍ മംഗലം പുല്ലൂണിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസുകാരുടെ വധഭീഷണിയും കൈയേറ്റവും. മുഖ്യ പ്രതി പ്രജീഷിന്റെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ആക്രമണം അരങ്ങേറിയത്. [www.malabarflash.com]

ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പള്ളി, തുഞ്ചന്‍ വിഷന്‍ ക്യാമറാമാന്‍ ഷബീര്‍ എന്നിവരെയാണ് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. ഇരുവരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ ആര്‍എസ്എസുകാര്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. പോലീസുകാരാണ് രണ്ട് മാധ്യമപ്രവര്‍ത്തകരെയും അക്രമികളില്‍നിന്ന് രക്ഷപ്പെടുത്തിയത്.

മാധ്യമ പ്രവര്‍ത്തകരെ വധിക്കുമെന്ന് ആര്‍എസ്എസുകാര്‍ ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിരൂര്‍ പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ വൈകീട്ട് തിരൂരില്‍ ബഹുജന പ്രതിഷേധ സംഗമം നടത്തി

താഴെപ്പാലം ജംങ്ഷനില്‍ നിന്നാരംഭിച്ച ബഹുജന റാലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.