Latest News

മകള്‍ക്ക് വിവാഹസമ്മാനമായി പാവപ്പെട്ടവര്‍ക്ക് വീടുകള്‍

ഔറംഗാബാദ്: വിവാഹങ്ങള്‍ക്ക് ലക്ഷങ്ങളും കോടികളും ചെലവഴിക്കുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. ഇത്തരം ആര്‍ഭാട വിവാഹങ്ങള്‍ക്കിടയില്‍ മാതൃകയാവുകയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ വ്യവസായിയായ അജയ് മുന്നോത്ത്.

മകളുടെ വിവാഹത്തോടനുബന്ധിച്ച് നിര്‍ധനരായ 90 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. വസ്ത്ര, ഗോതമ്പ് മൊത്തവ്യാപാരിയാണ് ഇദ്ദേഹം. രണ്ടേക്കര്‍ സ്ഥലത്താണ് വീടുകള്‍ നിര്‍മിച്ചത്.

പാവപ്പെട്ടവര്‍, ചേരിയില്‍ താമസിക്കുന്നവര്‍, ലഹരിവസ്തുക്കള്‍ ഉപയോഗിക്കാത്തവര്‍ എന്നീ മാനദണ്ഡങ്ങളിലാണ് അര്‍ഹരായവരെ കണ്ടെത്തിയത്. 40 കുടുംബങ്ങള്‍ക്ക് വീടുകള്‍ കൈമാറി. ബാക്കിയുള്ള വീടുകളിലേക്കും ഉടന്‍തന്നെ അര്‍ഹരായവരെ കണ്ടെത്തും.

അച്ഛന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി മകള്‍ ശ്രേയയും പ്രതിശ്രുതവരനും ഒപ്പമുണ്ടായിരുന്നു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.