കാഞ്ഞങ്ങാട്: കേന്ദ്രപദ്ധതികളെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുന്നതിനായി എന്‍.ഡി.എ ചീമേനിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിനു നേരെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതായി പരാതി. [www.malabarflash.com]
ചീമേനിയില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും പരിപാടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരുന്നൂറിലധികം വരുന്ന സി.പി.എം അക്രമികള്‍ പരിപാടി സ്ഥലത്ത് അതിക്രമം കാണിക്കുകയായിരുന്നെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.
സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ അക്രമികളെ നേരിടാന്‍ തയ്യാറായില്ലെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞു. പെരിയ
കേന്ദ്രസര്‍വ്വകലാശാലയ്ക്കു മുന്നില്‍ സമരം ചെയ്യുന്ന മാളത്തുമ്പാറ കോളനിവാസികളുമായി ബുധനാഴ്ച അഡ്വ. സുധീര്‍ അനുരഞ്ജന ചര്‍ച്ചനടത്തിയതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചതെന്നും കാസര്‍കോട് ജില്ലയിലേക്ക് കണ്ണൂര്‍ മോഡല്‍ അക്രമം വ്യാപിപ്പിക്കുവാനുള്ള സി.പി.എമ്മിന്റെ ശ്രമമാണിതെന്നും ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ആരോപിച്ചു.
പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി. ഹരീഷ്‌കുമാര്‍, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ.കെ. കൈയ്യാര്‍, ബി.ജെ.പി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം. ഭാസ്‌കരന്‍, ബി.ജെ.പി ജില്ലാകമ്മിറ്റിയംഗം ടി.സി. രാമചന്ദ്രന്‍, കര്‍ഷകമോര്‍ച്ച തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് സുരേഷ്‌കുമാര്‍, ബി.ജെ.പി. നീലേശ്വരം മുനിസിപ്പല്‍ പ്രസിഡന്റ് പി.വി. സുകുമാരന്‍, മണ്ഡലം കമ്മിറ്റിയംഗം രാജീവന്‍ പി., പത്മനാഭന്‍, സുനില്‍കുമാര്‍ പി.ടി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment