Latest News

വര്‍ദ ചുഴലിക്കാറ്റില്‍ കനത്ത നാശം; മരണം ഏഴായി

ചെന്നൈ: കനത്ത നാശനഷ്ടം വിതച്ച് വര്‍ദകൊടും ചുഴലിക്കാറ്റ് തമിഴ്‌നാട് വിടുന്നു. മണിക്കൂറില്‍ 130-150 കിലോമീറ്റര്‍ ശക്തിയില്‍ ആഞ്ഞടിച്ച കാറ്റ് ഏഴുമണിയോടെ തമിഴ്‌നാടിന്റെ തീരം വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും വരും മണിക്കൂറുകളില്‍ ശക്തി വീണ്ടെടുക്കാന്‍ സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
ചെന്നൈ നഗരത്തിലും കടലോര പ്രദേശമായ കാഞ്ചീപുരം, തിരുവള്ളൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചെന്നൈയിലെ വ്യോമ കര ഗതാഗതം പൂര്‍ണമായും സത്ംഭിച്ചിരിക്കുകയാണ്. 

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ദീര്‍ഘദൂര സബര്‍ബന്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകകയാണ്. ജില്ലയുടെ പല ഭാഗങ്ങളിലും മരം വീണ് റോഡ് ഗതാഗതം മുടങ്ങിയിട്ടുണ്ട്. 

രാവിലെ മുതല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.
ചെന്നൈയില്‍ മൈലാപുരില്‍ മരം വീണ് സ്ത്രീ മരിച്ചു. വിഴുപുരത്ത് ശക്തമായ കാറ്റില്‍ വീടുകള്‍ തകര്‍ന്നാതായി റിപ്പോര്‍ട്ടുണ്ട്. റോഡുകളില്‍ വന്‍മരങ്ങള്‍ കടപുഴകി വീണതിനാല്‍ പലയിടത്തും ഗതാഗതം സ്തംഭിച്ചു. 

ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വര്‍ദ ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.ഉച്ചക്ക് രണ്ടിനും നാലു മണിക്കുമിടയില്‍ വര്‍ധ ചെന്നൈ ആന്ധ്ര തീരത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. കല്‍പ്പാക്കം ആണവ നിലയത്തില്‍ എല്ലാ മുന്‍കരുതലുകളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.
ശക്തമായ കാറ്റും ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയും പ്രതീക്ഷിക്കാമെന്ന് ചെന്നൈ റീജനല്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ്. ബാലചന്ദ്രന്‍ പറഞ്ഞു. ചെന്നൈ തീരത്തുനിന്ന് 660 കിലോമീറ്റര്‍ കിഴക്കായി ബംഗാള്‍ ഉള്‍ക്കടലിലാണ് അതീവ ശക്തിയുള്ള ന്യൂനമര്‍ദം രൂപപ്പെട്ടത്.
മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശുമെന്ന മുന്നറിയിപ്പിനത്തെുടര്‍ന്ന് തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ അധ്യക്ഷതയില്‍ ഒരുക്കം വിലയിരുത്തി. 

മണിക്കൂറില്‍ 100 കിലോമീറ്ററിനുമേല്‍ വരെ വേഗത പ്രാപിക്കാമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ കൂട്ടായ്മ പറയുന്നു. 

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം ജില്ലകളില്‍ തിങ്കളാഴ്ച പൊതുഅവധി നല്‍കി.
പ്രകാശം ജില്ലയിലെ ഓംഗോളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആന്ധ്രയും അവധി നല്‍കി. അണ്ണാ സര്‍വകലാശാല തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടത്താനിരുന്ന എല്ലാ പരീക്ഷകളും നീട്ടിവെച്ചു. 

തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ വേണ്ടിവന്നാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടഞ്ഞിട്ടുണ്ട്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.