തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.ആര്‍എസ്എസ് പ്രവര്‍ത്തകരായ അപ്പൂസ്, കുട്ടാപ്പു എന്നീ വിളിപ്പേരുള്ളവരെയാണ് തിരുരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ പ്രധാന പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബാബു എന്ന് വിളിപ്പേരുള്ളയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.തിരിച്ചറിയല്‍ പരേഡ് നടക്കേണ്ടതിനാല്‍ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാനാകില്ലെന്ന് പോലീസ് പറഞ്ഞു.
കൃത്യം നടത്തിയ സംഘത്തിലെ ഒരാളെയും ഗൂഢാലോചന നടത്തിയ ഏതാനുംപേരെയും ഇനിയും പിടികൂടാനുണ്ട്. കൊലപാതകം നടത്തുന്നതിന് സഹായംനല്‍കിയവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമടക്കം നേരത്തെ റിമാന്‍ഡിലുള്ള എട്ടുപേരില്‍ ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി. തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ടെന്നും ഡിവൈ.എസ്.പി. പറഞ്ഞു.
അവധികഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ചുപോകേണ്ടിയിരുന്നതിന്റെ തലേദിവസം നവംബര്‍ 19ന് പുലര്‍ച്ചെയാണ് ഫൈസല്‍ കൊടിഞ്ഞി ഫാറൂഖ് നഗറില്‍വെച്ച് കൊല്ലപ്പെട്ടത്. കൊടിഞ്ഞിയിലെ പുല്ലാണി കൃഷ്ണന്‍കുട്ടി നായരുടെ മകനായ അനില്‍കുമാര്‍ (ഉണ്ണി) ഏതാനുംമാസം മുന്‍പാണ് ഗള്‍ഫില്‍വെച്ച് ഇസ്ലാംമതം സ്വീകരിച്ച് ഫൈസല്‍ എന്ന പേര് സ്വീകരിച്ചത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment