ബെംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍.
മൈസൂരു സ്വദേശി ശ്രുതിയെയാണ് കോട്ടണ്‍പേട്ട് പോലീസ് അറസ്റ്റുചെയ്തത്. മലയാളിയായ മന്‍സൂര്‍ (21) ആണ് കോട്ടണ്‍പേട്ടിലെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം 28-നാണ് കേസിനാസ്പദമായ സംഭവം.
ബെംഗളൂരുവിലെ സ്വകാര്യ പാരാമെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയായ ശ്രുതിയും മന്‍സൂറും മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹം കഴിക്കാന്‍ സമ്മതമല്ലെന്ന് മന്‍സൂര്‍ അറിയിച്ചതിനെ തുടര്‍ന്ന് ശ്രുതി മാനസികമായി തളര്‍ന്നു. തുടര്‍ന്ന് 28-ന് കോട്ടണ്‍പേട്ട് ശാന്തല സര്‍ക്കിളിലെ ഒരു ലോഡ്ജില്‍ ശ്രുതി മുറിയെടുത്ത് മന്‍സൂറിനെ വിളിച്ചുവരുത്തി.

വിവാഹം കഴിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിച്ചെങ്കിലും മന്‍സൂര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ജ്യൂസില്‍ ഉറക്കഗുളിക കലക്കി മന്‍സൂറിനെ മയക്കിക്കിടത്തിയശേഷം പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് ശ്രുതിയും ഉറക്കഗുളിക കഴിച്ചു. സംഭവത്തിനുശേഷം മുറിയില്‍ തീപടരാന്‍ തുടങ്ങിയപ്പോള്‍ ശ്രുതി പുറത്തേക്കുവന്നു. ഇരുവരും ചേര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നായിരുന്നു ശ്രുതി പോലീസിനോട് പറഞ്ഞത്. അമിതമായി ഉറക്കഗുളിക കഴിച്ചതിനാല്‍ ക്ഷീണം അനുഭവപ്പെട്ട ശ്രുതിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സുഖംപ്രാപിച്ച് പോലീസ് ചോദ്യംചെയ്തപ്പോഴാണ് മന്‍സൂറിനെ തീകൊളുത്തി കൊന്നതാണെന്ന് ശ്രുതി സമ്മതിച്ചത്.

മന്‍സൂറിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ശ്രുതി ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. മെജസ്റ്റിക്കില്‍ ചായക്കട നടത്തിവരികയായിരുന്നു മന്‍സൂര്‍. ജാലഹള്ളിയിലാണ് ശ്രുതി താമസിച്ചിരുന്നത്.
Keywords: karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment