Latest News

സ്വർണം കൈവശം വയ്ക്കുന്നതിനും നിയന്ത്രണം

ന്യൂഡൽഹി:[www.malabarflash.com] നോട്ട് പിൻവലിക്കലിന് പിന്നാലെ സ്വർണം കൈവശം വയ്ക്കുന്നതിനും കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.
വിവാഹിതയായ യുവതിക്ക് കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ പരിധി 62.5 പവനാണ് (500 ഗ്രാം). അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വർണം (32.25 പവൻ) കൈവശം സൂക്ഷിക്കാം. 100 ഗ്രാം സ്വർണമാണ് (12.5 പവൻ) പുരുഷൻമാർക്ക് ഇനി കൈവശം വയ്ക്കാൻ കഴിയുന്നത്.

അളവിൽ കൂടുതൽ സ്വർണം കൈവശം സൂക്ഷിച്ചാൽ ആദായനികുതി വകുപ്പിന് റെയ്ഡിലൂടെ കണ്ടെത്താമെന്നും കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് വ്യക്‌തമാക്കുന്നു. എന്നാൽ കണക്കു വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ച് വാങ്ങിയ സ്വർണത്തിന് ആദായനികുതി ഏർപ്പെടുത്തില്ലെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്.

വലിയ നോട്ടുകൾ പിൻവലിച്ചതോടെ ആളുകൾ കള്ളപ്പണം വെളുപ്പിക്കുന്നതിന് സ്വർണം വാങ്ങിക്കൂട്ടുന്നുവെന്ന് കണ്ടെത്തിയതോടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നടപടി. സ്വർണത്തിലും നിയന്ത്രണം കേന്ദ്ര സർക്കാർ കൊണ്ടുവരുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ പ്രഖ്യാപനത്തോടെ കള്ളപ്പണം വെളുപ്പിക്കാൻ സ്വർണം വാങ്ങിക്കൂട്ടിയവർ വെട്ടിലാവും.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.