Latest News

വർധ ചുഴലിക്കാറ്റ്; രാജ്യത്ത് ഇന്റർനെറ്റ് വേഗത കുറഞ്ഞു

ന്യൂഡൽഹി: തമിഴ്നാട്ടിൽ കനത്ത നാശനഷ്ടം വിതച്ച് കടന്നു പോയ വർധ ചുഴലിക്കാറ്റിനു ശേഷം രാജ്യത്തെ ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിലായി. പലയിടത്തും നെറ്റിന്റെ വേഗത തീരെകുറഞ്ഞു.

ചുഴലിക്കാറ്റിനു പിന്നാലെ സമുദ്രാന്തർ ഭാഗത്തെ കേബിൾ സംവിധാനത്തിലുണ്ടായ തകരാറുകൾ മൂലമാണ് ഇന്റർനെറ്റ് സേവനങ്ങളുടെ വേഗത കുറഞ്ഞതെന്നാണ് കമ്പനികളുടെ വിശദീകരണം. തകരാർ പരിഹരിക്കാൻ സാങ്കേതിക വിദഗ്ദർ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും സേവനങ്ങൾ പൂർണ സജ്‌ജമാകാൻ സമയമെടുക്കുമെന്നാണ് ഇവർ നൽകുന്ന വിശദീരണം.

പ്രമുഖ ടെലികോം കമ്പനികളെല്ലാം ഇതു സംബന്ധിച്ച് വിശദീകരണം ഇറക്കിയിട്ടുണ്ട്. ചെന്നൈ തീരത്ത് വീശിയടിച്ച വർദ്ധ ചുഴലിക്കാറ്റ് മൂലം ഒപ്റ്റിക്കൽ ഫൈബർ സംവിധാനത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടെന്നും അതിനാൽ ഇന്റർനെറ്റ് സേവനങ്ങളുടെ വേഗതയെ ഇത് ബാധിക്കുമെന്നുമാണ് കമ്പനികളുടെ വിശദീകരണ കുറിപ്പിൽ പറയുന്നത്. 

ചെന്നൈയിലും മുബൈയിലുമാണ് രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിക്കുന്ന രണ്ട് പ്രധാന കേന്ദ്രങ്ങൾ സ്‌ഥിതി ചെയ്യുന്നത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.