Latest News

കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന; പാലക്കി കുഞ്ഞബ്ദുള്ളഹാജി പ്രസിഡന്റ്‌

മത സ്ഥാപനങ്ങളില്‍ വിഭാഗീയതയും തര്‍ക്കവും വേണ്ട: ഖാസി മുത്തുക്കോയ തങ്ങള്‍
കാഞ്ഞങ്ങാട്:[www.malabarflash.com] തര്‍ക്കപ്രശ്നങ്ങളും വിഭാഗീയതയും മത സ്ഥാപനങ്ങളിലേക്ക് കൊണ്ടു വരരുതെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മനുഷ്യസഹജമായ വീഴ്ചകള്‍ എല്ലാവര്‍ക്കുമുണ്ടാകാം. പോരായ്മകള്‍ മാത്രം ചൂണ്ടിക്കാട്ടി ആരെയും വിമര്‍ശിക്കരുതെന്ന് കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഖാസി പറഞ്ഞു.

കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തും യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും നമ്മുടെ അഭിമാന സ്തംഭങ്ങളാണ് ഇവ സംരക്ഷിക്കാന്‍ സമുദായം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. വിമര്‍ശനങ്ങള്‍ ആരോഗ്യപരമാകണം. നന്മയ്ക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് ഖാസി പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍ അപ്സര മഹമൂദ്ഹാജി 25 അംഗ ഭരണസമിതിയുടെയും ഭാരവാഹികളുടെയും പട്ടിക അവതരിപ്പിച്ചത് യോഗം ഐക്യകണ്ഠേന അംഗീകരിച്ചു. 16 പേര്‍ ഉള്‍പ്പെട്ട പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയും അംഗീകരിച്ചു.

ഭാരവാഹികള്‍: സി.കുഞ്ഞബ്ദുള്ളഹാജി പാലക്കി (പ്രസിഡന്‍റ്), എ.എം.അബൂബക്കര്‍ഹാജി, ബി.കെ.കാസിം (വൈസ് പ്രസിഡന്‍റുമാര്‍), ബി.എം.മുഹമ്മദ്കുഞ്ഞി (ജനറല്‍ സെക്രട്ടറി). കെ.കെ.അബ്ദുള്ള തെക്കേപ്പുറം, എ.പി.ഉമ്മര്‍ (സെക്രട്ടറിമാര്‍), മുബാറക് ഹസൈനാര്‍ഹാജി (ട്രഷറര്‍).

ഭാരവാഹികളെ അനുമോദിച്ച് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് മെട്രോ മുഹമ്മദ്ഹാജി, ജനറല്‍സെക്രട്ടറി ബഷീര്‍വെള്ളിക്കോത്ത്, സി.എച്ച്.അഷറഫ് കൊത്തിക്കാല്‍, പി.എം.കുഞ്ഞബ്ദുള്ളഹാജി, അപ്സര മഹമൂദ്ഹാജി, ടി.മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. പി.കെ.അബ്ദുള്ളക്കുഞ്ഞി അദ്ധ്യക്ഷനായി. എ.ഹമീദ്ഹാജി സ്വാഗതവും ബി.എം.മുഹമ്മദ് നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.