Latest News

അശ്ലീല സീഡി വിവാദം: കര്‍ണാടക മന്ത്രി രാജിവെച്ചു

ബംഗളുരു: അശ്ലീല സീഡി വിവാദത്തില്‍ കര്‍ണാടക എക്‌സൈസ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എയുമായ ഹി മേതി രാജിവെച്ചു. കന്നഡയിലെ പ്രദേശിക ചാനലാണ് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള സീഡി ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

ദൃശ്യങ്ങളില്‍ മന്ത്രിയെ വ്യക്തമായി കാണിക്കുന്നുണ്ടെങ്കിലും സംഭവത്തിലുള്‍പ്പെട്ട സ്ത്രീകളെ കാണിക്കുന്നില്ല. ഇത് പുറത്ത് വന്ന ഉടനെ തന്നെ അദ്ദേഹം മുഖ്യമന്തി സിദ്ധരാമയെ കണ്ട് രാജി സമര്‍പ്പിക്കുകയായിരുന്നു. രാജി സ്വീകരിച്ച മുഖ്യമന്ത്രി അത് ഗവര്‍ണര്‍ വജുഭായ് വാലക്ക് അയച്ചുകൊടുത്തു.

മന്ത്രിയുടെ രാജി സ്വീകരിച്ചു. സീഡി പുറത്ത് വന്നത് സംബന്ധിച്ച് നിജസ്ഥിതി അറിയാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നില്ലെന്നും എക്‌സൈസ് മന്ത്രിയോട് രാജി വെക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം അശ്ലീല വിവാദം തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് ഹീ മേതി പ്രതികരിച്ചു. സിദ്ധരാമയ്യ മന്ത്രി സഭയിലെ മന്ത്രിമാര്‍ അശ്ലീല കേസില്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ടിപ്പു ജയന്തി ആഘോഷത്തിനിടെ ഫോണില്‍ അശ്ലീല ചിത്രം കണ്ടതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സേട്ടും വിവാദത്തിലായിരുന്നു.


Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.