Latest News

ജയലളിതയുടെ ശവകൂടീരത്തിനുള്ളില്‍ നിന്നും ‘അസാധാരണ’ ശബ്ദം, മറീന ബീച്ചിലേക്ക് അമ്മ ആരാധകരുടെ പ്രവാഹം

ചെന്നൈ: അന്തരിച്ചെങ്കിലും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയോടുള്ള ആരാധനയുടെ വ്യത്യസ്തമായ വാര്‍ത്തകളാണ് നിത്യവും ചെന്നൈയില്‍ നിന്നും പുറത്തുവരുന്നത്. ഇപ്പോഴിതാ അമ്മയുടെ ശവകുടീരത്തെ സംബന്ധിച്ചു തന്നെ വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ ചെന്നൈയിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയലളിതയുടെ ശവകൂടീരത്തില്‍ ആദരമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാനായി നിത്യവും ആരാധകരുടെ വന്‍ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ആരാധകര്‍ ഊഴം കാത്തിരുന്നാണ്‌ ശവകൂടീരത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയലളിതയുടെ ശവകുടീരത്തില്‍ നിന്നും അസാധാരണ ശബ്ദം കേള്‍ക്കുന്നുവെന്നാണ് പുതിയതായി പുറത്തു വരുന്ന കൗതുകകരമായ വാര്‍ത്ത. റിപ്പോര്‍ട്ട് പ്രചരിച്ചതിനു പിന്നാലെ അമ്മ ആരാധകരുടെ വന്‍ പ്രവാഹമാണ് ചെന്നൈ മറീന ബീച്ചിലെ ജയലളിത ശവകൂടീരത്തിലേക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ശവസംസ്‌കാര സമയം ജയലളിതയുടെ കൈയ്യില്‍ അവരുടെ വാച്ച് കെട്ടിയിരുന്നു. വാച്ചിലെ സൂചികള്‍ ചലിക്കുന്ന ശബ്ദമാണ് ഈ ‘അസാധാരണ’ ശബ്ദത്തിനു പിന്നിലെ വാസ്തവം. ജയലളിതയ്ക്ക് ഏറെ പ്രിയപ്പെട്ട വാച്ച് ആയിരുന്നു ഇത്. വാച്ചുകളോടും ആഭരണങ്ങളോടും വസ്ത്രങ്ങളോടും ചെരുപ്പുകളോടും ഏറെ താല്‍പര്യം പുലര്‍ത്തിയിരുന്നു ജയലളിതയ്ക്ക് വാച്ചുകളുടെ വലിയ ശേഖരം തന്നെയുണ്ടായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.തനിക്ക് ഏറ്റവും പ്രിയപ്പെട്ട് പച്ച സാരിയിലായിരുന്നു അവരുടെ അന്ത്യയാത്രയും.

എന്തായാലും ജയലളിതയുടെ ശവകുടീരത്തില്‍ നിന്നും ഉയരുന്ന ഈ ടിക് ടിക് ശബ്ദം കേള്‍ക്കാനായി നിത്യവും നിരവധി പേരാണ് ഇവിടെത്തുന്നത്. ശബ്ദം വ്യക്തമായി കേള്‍ക്കാനായി ശവകുടീരത്തിനു മേല്‍ ചെവിയോര്‍ത്തു നില്‍ക്കുന്ന അമ്മ ആരാധകര്‍ ഇവിടെ പതിവു കാഴ്ചയായി തുടങ്ങിയിട്ടുണ്ട്. ചെന്നൈയിലെ മറീന ബീച്ചില്‍ എംജിആറിന്റെ സ്മാരകത്തിനു സമീപമാണ് ജയലളിതയും അന്ത്യനിദ്ര കൊള്ളുന്നത്.

ജയലളിതയുടെ ഈ ആഡംബര പ്രിയം അറിയുന്നതു കൊണ്ടുതന്നെയാണ് സംസ്കാര സമയത്തു് ഇവരുടെ പ്രിയപ്പെട്ട് പച്ച നിറത്തിലുള്ള സാരി തന്നെ ധരിപ്പിച്ചത്.അതേസമയം ജയലളിതയ്ക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് ജയയുടെ മരണത്തോടെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കേസില്‍ കോടതി വിധി ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എഐഡിഎംകെ നേതാക്കള്‍. അതിനൊപ്പം കോടതി പിടിച്ചെടുത്ത സമ്പാദ്യങ്ങളും വിട്ടു നല്‍കുമെന്നും നേതാക്കള്‍ പ്രതീക്ഷിക്കുന്നു.

10,500 സാരികള്‍, 750 ജോഡി ചെരുപ്പുകള്‍, 500 വൈന്‍ ഗ്ലാസ് എന്നിവയാണ് കര്‍ണ്ണാടക കോടതിയുടെ കസ്റ്റഡിയിലുള്ളത്. ജയലളിതയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിക്കുന്ന മ്യൂസിയത്തില്‍ ഇവ പ്രദര്‍ശിപ്പിക്കാമെന്നാണ് പാര്‍ട്ടി കരുതുന്നത്. 1996ല്‍ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത സമ്പാദ്യങ്ങള്‍ നിലവില്‍ കര്‍ണ്ണാടക പോലീസിന്റെ സുരക്ഷയില്‍ സിറ്റി സിവില്‍ കോടതിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. സുപ്രീംകോടതി ഉത്തരവ് പുറത്തുവരുന്നതോടെ മാത്രമേ ഇത് സംബന്ധിച്ച അന്തിമ തീരുമാനം പുറത്തുവരൂ.

10, 500 സാരികള്‍, 750 ജോഡി ചെരുപ്പുകള്‍, 500 വൈന്‍ ഗ്ലാസുകള്‍ എന്നിവ സിറ്റി സിവില്‍ കോടതിയുടെ ഒന്നാം നിലയിലാണ് സൂക്ഷിച്ചിട്ടുള്ളത്. നാല് പോലീസ് ഉദ്യോഗസ്ഥരാണ് ഇവയ്ക്ക് സുരക്ഷയൊരുക്കുന്നത്.

ജയലളിതയില്‍ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത 21. 28 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍, 3.5 കോടി രൂപ, 3.12 കോടിയുടെ വെള്ളി ഉല്‍പ്പന്നങ്ങള്‍, 2 കോടിയുടെ വജ്രാഭരണങ്ങള്‍, വെള്ളിയില്‍ നിര്‍മിച്ച വാള്‍ എന്നിവ ട്രഷറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് വന്ന ശേഷം മാത്രമായിരിക്കും സ്വത്തുക്കള്‍ എന്തു ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തത കൈവരികയുള്ളു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.