കാസര്‍കോട്:[www.malabarflash.com] ബെണ്ടിച്ചാല്‍ സ്വദേശികളെ കാസര്‍കോട് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വെച്ച് മര്‍ദ്ദിച്ചതിന് അഞ്ച് പോലീസുകാര്‍ക്കെതിരെ കേസ്.
ബെണ്ടിച്ചാലിലെ മുഹമ്മദ് ഷംസീര്‍ (26), സഹോദരന്‍ സക്കീര്‍(24), ഹംസ മുഹമ്മദ് (28) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ബെണ്ടിച്ചാലിലെ മുഹമ്മദ് ഷംസീര്‍ (26), സഹോദരന്‍ സക്കീര്‍(24), ഹംസ മുഹമ്മദ് (28) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഹംസ മുഹമ്മദിന്റെ പരാതിയില്‍ ബൈക്കിലെത്തിയ രണ്ട് പോലീസുകാര്‍ക്കും മറ്റു മൂന്ന് പോലീസുകാര്‍ക്കുമെതിരെയാണ് കേസ്. ഇന്നലെ ഉച്ചക്ക് കോളിയടുക്കത്ത് വെച്ച് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഷംസീറിനെയും ഹംസയേയും ഹെല്‍മറ്റ് ധരിക്കാത്തതിന് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് പിടിച്ചിരുന്നു. പിടിച്ച ബൈക്ക് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. സ്റ്റേഷനിലെത്തിയാല്‍ ബൈക്ക് നല്‍കാമെന്നാണ് അറിയിച്ചത്. ഇതേ തുടര്‍ന്ന് കാസര്‍കോട് സ്റ്റേഷനിലെത്തിയ ഷംസീറിനെയും ഹംസയേയും കണ്‍ട്രോള്‍ റൂമില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവത്രെ.
വിവരമറിഞ്ഞെത്തിയ ഷംസീറിന്റെ സഹോദരന്‍ സക്കീറിനെയും മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് മൂവരെയും വിട്ടയച്ചു. പോലീസിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ മൂവരും കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി. പിന്നീട് പോലീസിന് പരാതി നല്‍കുകയായിരുന്നു. അതിനിടെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും തള്ളിയിടുകയും ചെയ്തുവെന്ന എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ അമല്‍ രാമചന്ദ്രന്റെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment