Latest News

കശുവണ്ടി സമരം: നിരാഹാര സത്യാഗ്രഹം അനുഷ്ടിച്ച സിപിഐ എം നേതാവ് മരിച്ചു

ചവറ: അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അനുഷ്ടിച്ചു വന്ന സിപിഐ എം നേതാവ് ആശുപത്രിയില്‍ മരിച്ചു.[www.malabarfalsh.com] 
സിപിഐ എം തേവലക്കര സൌത്ത് ലോക്കല്‍ കമ്മിറ്റിഅംഗവും കെഎസ്കെടിയു വില്ലേജ് സെക്രട്ടറിയുമായ തേവലക്കര കോയിവിള പുറമാവില്‍ വി രാജു (47) ആണ് മരിച്ചത്.

തേവലക്കര പുത്തന്‍സങ്കേതത്തിലെ അലഫ് കാഷ്യു ഫാക്ടറി പ്പടിക്കല്‍ സമരം നടത്തി വരികയായിരുന്നു ഇദ്ദേഹം. ഇതിനിടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം പാര്‍ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് തെക്കുംഭാഗത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സ്ഥിതി വീണ്ടും മോശമായതോടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ രാജു ബുധനാഴ്ച രാവിലെ പത്തോടെ മരിക്കുകയായിരുന്നു.

മരണവിവരം അറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാല്‍, ബി രാഘവന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ കാസിം, മേയര്‍ വി രാജേന്ദ്രബാബു എന്നിവര്‍ ആശുപത്രിയിലെത്തി. തുടര്‍ന്ന് നേതാക്കള്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം വന്‍ ജനാവലിയുടെ അകമ്പടിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. 

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. ഭാര്യ : ലത. മക്കള്‍: ദിവ്യ രാജു, രമ്യ രാജു, രാഹുല്‍ രാജു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.