Latest News

കവിത പൂക്കുന്ന ക്യാമ്പസ്സുകള്‍ തിരിച്ചു വരണം: എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: ക്യാമ്പസുകള്‍ സര്‍ഗ്ഗാത്മകതയുടെ ശ്രീകോവിലുകളായി മാറേണ്ടുന്ന കാലമാണിത്. അതിനാല്‍ കവിത പൂക്കുന്ന ക്യാമ്പസ്സുകള്‍ തിരിച്ചു വരണമെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. [www.malabarflash.com]

 കാഞ്ഞങ്ങാട് യൂണിവേഴ്സല്‍ കോളേജ് ഇരുപതാം വാര്‍ഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച കവിയരങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാതൃഭാഷയെ മറക്കുന്ന തലമുറ, ഭാഷയെ അവഗണിക്കുന്ന തലമുറ, അമ്മിഞ്ഞപ്പാലിന്‍റെ മാധുര്യം തിരിച്ചറിയാതാവുകയാണെന്നും, അവരില്‍ ഹിംസ ചിന്തകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.എം.വിനയചന്ദ്രന്‍ അദ്ധ്യക്ഷനായി. ദിവാകരന്‍ വിഷ്ണുമംഗലം, എ.വി.സന്തോഷ്കുമാര്‍, സി.പി.ശുഭ, സുരേന്ദ്രന്‍ കാടങ്കോട്, ജയന്‍ നീലേശ്വരം, ഇ.വി.അനന്തകൃഷ്ണന്‍, പി.കെ.ഗോപി, ഗോപാല്‍ വടകര എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. വിനോദ് ആലന്തട്ട സ്വാഗതവും വിനി അഴിക്കോട് നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.