Latest News

മുനവ്വറലി തങ്ങള്‍ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ്

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി എം.എസ്.എഫ്. മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസിനെയും ട്രഷററായി എം.എ. സമദിനെയും സംസ്ഥാന കൗണ്‍സില്‍യോഗം തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികള്‍: സീനിയര്‍ വൈസ്പ്രസിഡന്റ്: നജീബ് കാന്തപുരം (കോഴിക്കോട്), വൈസ് പ്രസിഡന്റുമാര്‍: സുള്‍ഫിക്കര്‍ സലാം (കൊല്ലം), ഫൈസല്‍ ബാഫഖി തങ്ങള്‍ (മലപ്പുറം), പി. ഇസ്മായില്‍ (വയനാട്), പി.കെ. സുബൈര്‍ (കണ്ണൂര്‍), പി.എ. അബ്ദുള്‍ കരീം (തൃശ്ശൂര്‍), പി.എ. അഹമ്മദ് കബീര്‍ (എറണാകുളം).
സെക്രട്ടറിമാര്‍: മുജീബ് കാടേരി (മലപ്പുറം), പി.ജി. മുഹമ്മദ് (കോഴിക്കോട്), കെ.എസ്. സിയാദ് (ഇടുക്കി), ആഷിഖ് ചെലവൂര്‍ (കോഴിക്കോട്), വി.വി. മുഹമ്മദലി (കോഴിക്കോട്), എ.കെ.എം. അഷ്‌റഫ് (കാസര്‍കോട്) പി.പി. അന്‍വര്‍ സാദത്ത് (പാലക്കാട്).
കൗണ്‍സില്‍യോഗം മുസ്ലിംലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.എം. സാദിഖലി അധ്യക്ഷത വഹിച്ചു.

എം.എസ്.എഫ്. അഖിലേന്ത്യാ കമ്മിറ്റി രൂപവത്കരണം പാലക്കാട്ടും യൂത്ത് ലീഗിന്റെ അഖിലേന്ത്യാ കമ്മിറ്റി രൂപവത്കരണം ബെംഗളൂരുവിലും നടക്കും.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.