കാസര്‍കോട്: ലോകാനുഗ്രഹി പുണ്യപ്രവാചകന്റെ ജന്മദിനം നാടെങ്ങും സമുചിതമായി ആഘോഷിച്ചു. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിലെ പുണ്യജന്മത്തിന്റെ സ്മരണ പുതുക്കി പ്രഭാതത്തിന് മുമ്പുതന്നെ പള്ളികളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ അരങ്ങേറി. പ്രവാചകാനുരാഗത്തില്‍ നാടാകെ അലിഞ്ഞുചേര്‍ന്നു.
പ്രകീര്‍ത്തനങ്ങളുടെ ഈണങ്ങളിലേക്കാണ് തിങ്കളാഴ്ചയുടെ പ്രഭാതം ഉണര്‍ന്നത്. പ്രവാചക സ്‌നേഹം പ്രതിഫലിക്കുന്ന വിപുലമായ ആഘോഷങ്ങളാണെങ്ങും സംഘടിപ്പിച്ചത്. മഹല്ലുകളും മദ്‌റസകളും കേന്ദ്രീകരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളും ഘോഷയാത്രയും വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
പുലര്‍ച്ചെ പള്ളികളില്‍ നടന്ന മൗലിദ് പാരായണത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. രാവിലെ മദ്‌റസകള്‍ കേന്ദ്രീകരിച്ച് മീലാദ് സന്ദേശ റാലികള്‍ നടന്നു. ശേഷം മദ്‌റസകളിലും മൗലിദ് പാരായണവും പ്രവാചക പ്രകീര്‍ത്തന സദസ്സുകളും മധുര പലഹാര വിതരണവും നടന്നു. പലകേന്ദ്രങ്ങളിലും ബുര്‍ദ ആസ്വാദന സദസ്സുകളും സംഘടിപ്പിച്ചിരുന്നു.

![]() |
| സൗത്ത് ചിത്താരി മുസ്ലീം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച നബിദിന ഘോഷയാത്ര |
![]() |
| സൗത്ത് ചിത്താരി മുസ്ലീം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച നബിദിന ആഘോഷത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുള്‍ ഹക്കീം ഹാജി കക്കൂത്തില്‍ പതാക ഉയര്‍ത്തുന്നു |
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment