ഹൈദരാബാദ്: തെലങ്കാനയിലെ നാൽഗോണ്ട ജില്ലയിലെ സ്കൂളിലെ ഉച്ച ഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാറിൽ വീണ് ആറു വയസ്സുകാരൻ മരിച്ചു.[www.malabarflash.com]
ഉച്ചഭക്ഷണത്തിനായി ക്യൂവിൽ നിന്ന ജയവർധൻ എന്ന വിദ്യാർത്ഥി തിളക്കുന്ന സാമ്പാർ സൂക്ഷിച്ചിരുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ കുട്ടിയെ നാൽഗോണ്ട ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പൊള്ളലേറ്റതാണ് മരണകാരണം.
ഉച്ചഭക്ഷണ വിതരണത്തിനിടയിൽ കുട്ടികൾക്കിടയിൽ ഉന്തും തള്ളുമുണ്ടായെന്നും ഇതിനെ തുടർന്ന് ജയവർധൻ പാത്രത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് സ്കൂൾ അധികൃതരുടെ ഭാഷ്യം.
ജില്ലാ കളക്ടർ സ്കൂളും കുട്ടിയുടെ മാതാപിതാക്കളെയും,സന്ദർശിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് വഴിവെച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സന്നദ്ധസംഘടനകൾ ആവശ്യപ്പെട്ടു

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment