Latest News

സൗദി അറേബ്യയില്‍ ചാരവൃത്തി നടത്തിയ 15 പേര്‍ക്ക് വധശിക്ഷ

മനാമ:[www.malabarfalsh.com] ഇറാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ സൗദിയില്‍ 15 പ്രതികള്‍ക്ക് വധശിക്ഷ. മറ്റു 15 പേര്‍ക്ക് 6 മാസം മുതല്‍ 25 വര്‍ഷം വരെയും തടവ് ശിക്ഷ വിധിച്ചു. ആരോപണ വിധേയരായ രണ്ടുപേരെ വെറുതെ വിട്ടു. റിയാദിലെ പ്രത്യേക ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഇറാന്‍ ഇന്റലിജന്‍സിനു വേണ്ടി ചാരവൃത്തി നടത്തുകയും സൈനിക രഹസ്യങ്ങള്‍ കൈമാറുകയും രാജ്യത്ത് ആക്രമണങ്ങള്‍ക്കും വിഭാഗീയ സംഘര്‍ഷങ്ങള്‍ ഇളക്കവിടുന്നതിനും ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. കേസില്‍ മൊത്തം 32 പേരായിരുന്നു പ്രതികള്‍. ഇതില്‍ 30 പേര്‍ സൌദികളും ഒരാള്‍ ഇറാന്‍ സ്വദേശിയും മറ്റൊരാള്‍ അഫ്ഗാനിസ്ഥാന്‍ കാരനുമാണ്. 2013ലാണ് പ്രതികള്‍ അറസ്റ്റിലായത്.

പ്രതികളില്‍ വലിയൊരു ഭാഗം മുന്‍ പ്രതിരോധ, ആഭ്യന്തര മന്ത്രാലയ ജീവനക്കാരാണ്. കിഴക്കന്‍ പ്രവിശ്യയിലെ ഷിയ ഭൂരിപക്ഷ പ്രദേശമായ ഖത്തീഫില്‍ പ്രക്ഷോഭങ്ങള്‍ക്ക് പിന്‍തുണ നല്‍കുകയും ചാരപ്രവര്‍ത്തനത്തിന് മറ്റുള്ളവരെ റിക്രൂട്ട് ചെയ്യുകയും ചെയ്തുവെന്നും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.

മറ്റുള്ളവര്‍ക്കു കൂടി പാഠമാകുന്ന നിലയില്‍ സംഘത്തില്‍ 25 പേര്‍ക്ക് വധശിക്ഷയും അവശേഷിക്കുന്ന ഏഴു പേര്‍ക്ക് തടവു ശിക്ഷയും വിധിക്കണമെന്ന് പബ്‌ളിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങി പത്തു മാസത്തോളം എടുത്താണ് കേസിന്റെ വിചാരണ പ്രത്യേക കോടതി പൂര്‍ത്തിയാക്കിയത്. വിചാരണയില്‍ 106 വാദം കേള്‍ക്കലും നടന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.