കോഴിക്കോട്:[www.malabarflash.com] അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനായി മാന്‍ഹോളില്‍ ഇറങ്ങി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി. മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഭാര്യ സഫ്രീനയ്ക്ക് റവന്യു വകുപ്പില്‍ നിയമനം ലഭിച്ചത്.
റവന്യു വകുപ്പില്‍ ക്ലര്‍ക്ക് പോസ്റ്റാണ് നല്‍കിയിരിക്കുന്നത്. അടുത്ത ഒഴിവില്‍ തന്നെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നു. മന്ത്രിസഭയുടെ വിശേഷാധികാരം ഉപയോഗിച്ചാണ് നൗഷാദിന്റെ ഭാര്യയ്ക്ക് നിയമനം ലഭിച്ചത്. മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം.
കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് കോഴിക്കോട് കണ്ടംകുളത്തിനടുത്ത് മാന്‍ഹോളില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് ഓട്ടോ ഡ്രൈവറായ നൗഷാദ് മരിച്ചത്. അപകടത്തില്‍ മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളും മരിച്ചിരുന്നു. മുഖ്യമന്ത്രി അന്ന് നൗഷാദിന്റെ വീട് സന്ദര്‍ശിക്കുകയും ഭാര്യയ്ക്ക് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എങ്കിലും ഒരു വര്‍ഷത്തിന് ശേഷമാണ് ജോലി ഭാര്യയ്ക്ക് ലഭിച്ചത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment