Latest News

കാല്‍നടക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി കുടുംബത്തിലെ 3 പേര്‍ മരിച്ചു

കൊച്ചി:[www.malabarflash.com] കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ മൂവാറ്റുപുഴയ്ക്കു സമീപം മേക്കടമ്പിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. 

ആറു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മേക്കടമ്പ് ആനക്കുറ്റിയില്‍ പരമേശ്വരന്റെ ഭാര്യ രാധ (60), മകന്‍ പ്രവീണിന്റെ ഭാര്യ രജിത (28), രജിതയുടെ മകള്‍ നിവേദ്യ (നാല്) എന്നിവരാണ് മരിച്ചത്. പ്രവീണിന്റെയും രജിതയുടെയും മറ്റൊരു മകള്‍ നവമി (മൂന്ന്), പ്രവീണിന്റെ സഹോദരിയും ഐരാപുരം കാരിക്കല്‍ രാജേഷിന്റെ ‘ഭാര്യയുമായ പ്രീജ (32), ഇവരുടെ മക്കളായ ശ്രേയ (എട്ട്), അമ്പാടി (മൂന്ന്) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്.

മേക്കടമ്പ് ഗണപതീക്ഷേത്രത്തില്‍ പാനകപൂജയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇവരെ എറണാകുളം ഭാഗത്തുനിന്നു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് മൂവരും മരിച്ചത്. കാര്‍ റോഡരികിലുള്ള സ്റ്റേഡിയത്തിലേയ്ക്ക് മറിഞ്ഞു. 

അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവര്‍ കീരമ്പാറ സ്വദേശി സണ്ണി ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.