കാസര്‍കോട്:[www.malabarflash.com] 2017 ഫെബ്രുവരി 8 മുതല്‍ 18 വരെ നടക്കുന്ന നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ പ്രചരണ വിളംബരം കുറിച്ചുകൊണ്ടുള്ള ആദ്യഘട്ട പേസ്റ്റര്‍ പ്രകാശനം ചെയ്തു.
ഉറൂസ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് ബി.എ.കുഞ്ഞാമു ഹാജി തൈവളപ്പിലിന് നല്‍കിക്കൊണ്ട് നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡണ്ട് ഹാജി പൂന അബ്ദുല്‍ റഹ്മാന്‍ പ്രകാശനം നിര്‍വ്വഹിച്ചു.
നെല്ലിക്കുന്ന് ജമാഅത്ത് സെക്രട്ടറി ബി.കെ.ഖാദിര്‍, ട്രഷറര്‍ ഹനീഫ് നെല്ലിക്കുന്ന്, ഉറൂസ് കമ്മിറ്റി ജനറല്‍ ക്യാപ്റ്റന്‍ കട്ടപ്പണി കുഞ്ഞാമു, ബി.എ അഷറഫ്, മഹമൂദ് കല്‍ക്കണ്ടി, ലത്തീഫ് കെല്‍, സുബൈര്‍ പടപ്പില്‍, ജമാല്‍ ചക്ലി, ബി.എ.കുഞ്ഞാമു, എന്‍.എ.ഇഖ്ബാല്‍, ഉനൈസ് എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment