കാഞ്ഞങ്ങാട്:[www.malabarflash.com] വൈദ്യുതിവകുപ്പ് കാസര്‍കോട് ജില്ലയില്‍ നടപ്പാക്കുന്ന സോളാര്‍ വൈദ്യുതപദ്ധതിയുടെ പരീക്ഷണ പ്രസരണം തുടങ്ങി. വെള്ളൂട ഗ്രാമത്തിലെ സോളാര്‍പാര്‍ക്കില്‍നിന്നാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
50 മെഗാവാട്ട് ശേഷിയുള്ള പദ്ധതി വെള്ളൂടയില്‍നിന്ന് മാവുങ്കാല്‍ സബ് സ്റ്റേഷനിലേക്കാണ് വൈദ്യുതിയെത്തിക്കുക. ആറര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആറ് ലൈനുകളുള്ള ഡബിള്‍ സര്‍ക്യൂട്ട് സംവിധാനം വഴിയാണ് വൈദ്യുതിയുടെ പ്രസരണം.
50 മെഗാവാട്ട് ശേഷിയുള്ള പദ്ധതി വെള്ളൂടയില്‍നിന്ന് മാവുങ്കാല്‍ സബ് സ്റ്റേഷനിലേക്കാണ് വൈദ്യുതിയെത്തിക്കുക. ആറര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആറ് ലൈനുകളുള്ള ഡബിള്‍ സര്‍ക്യൂട്ട് സംവിധാനം വഴിയാണ് വൈദ്യുതിയുടെ പ്രസരണം.
പരീക്ഷണഘട്ടത്തില്‍ 15 മെഗാവാട്ട് വൈദ്യുതിയാണ് എത്തിക്കുന്നത്. ജില്ലയില്‍ 200 മെഗാവാട്ട് വൈദ്യുതി സോളാര്‍വഴി ഉദ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കിനാനൂര്‍-കരിന്തളം, പൈവളികെ, മീഞ്ച എന്നിവിടങ്ങളില്‍ നിന്നായി 150 മെഗാവാട്ടും വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന പാര്‍ക്കുകള്‍ സ്ഥാപിക്കും. വെള്ളൂടയില്‍ 300 ഏക്കര്‍ സ്ഥലത്തായാണ് പാര്‍ക്ക് സ്ഥാപിച്ചത്.
കാസര്‍കോട് ജില്ലയില്‍ പ്രതിദിനം 125 മെഗാവാട്ട് വൈദ്യുതിയാണ് വേണ്ടിവരുന്നത്. വെള്ളൂട സോളാര്‍പാര്‍ക്കിലെ വൈദ്യുതി ഉദ്പാദനം പൂര്‍ണതോതിലാകുന്നതോടെ 220 കെ.വി. ഗ്രിഡിലേക്ക് വൈദ്യുതി കൈമാറിത്തുടങ്ങും.
ഈ ആവശ്യത്തിനായി പാര്‍ക്കില്‍ പുതിയ സബ്‌സ്റ്റേഷന്‍ നിര്‍മിക്കുന്നുണ്ട്. ഈ മാസം 31-നകം പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment