Latest News

ഭാര്യയുടെ രണ്ടാം വിവാഹം പകര്‍ത്താന്‍ ആദ്യ ഭര്‍ത്താവ് വീഡിയോഗ്രാഫറുമായി എത്തി

ഗുരുവായൂര്‍: പിരിഞ്ഞുതാമസിക്കുന്ന ഭാര്യ വീണ്ടും വിവാഹിതയാവുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഭര്‍ത്താവെത്തി. [www.malabarflash.com]
തെളിവുണ്ടാക്കാന്‍ വീഡിയോഗ്രാഫറുമായാണ് ആദ്യ ഭര്‍ത്താവെത്തിയത്. പോലീസെത്തിയപ്പോള്‍ പുതിയ ഭര്‍ത്താവിനൊപ്പം പോകണമെന്ന് യുവതി ആവശ്യപ്പെടുയായിരുന്നു.

സംഭവം ഇങ്ങനെ: ഞായറാഴ്ച രാവിലെ ക്ഷേത്രസന്നിധിയില്‍ തിരുവന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയുടെ വിവാഹം തടയാനാണ് ഭര്‍ത്താവ് എത്തിയത്. രാവിലെ കിഴക്കേനടയിലെ ദീപസ്തംഭത്തിനു സമീപം താലികെട്ടുന്നതിനിടെ ഭര്‍ത്താവ് വീഡിയോഗ്രാഫറുമായെത്തി ഭാര്യയുടെ വിവാഹം ചിത്രീകരിക്കുകയും ബഹളംവയ്ക്കുകയും ചെയ്തു.

ഇതോടെ ആള്‍ക്കാര്‍ കാര്യമെന്തന്നറിയാതെ തടിച്ചുകൂടി. തുടര്‍ന്ന് പോലീസ് എത്തി ഇരുകൂട്ടരേയും ടെമ്പിള്‍ സ്റ്റേഷനിലേക്കു കൊണ്ടുപോയി ഒത്തു തീര്‍പ്പിന് ശ്രമിക്കുകയായിരുന്നു.യുവതി ഭര്‍ത്താവുമായി ആറു വര്‍ഷമായി പിരിഞ്ഞ് കഴിയുകയായിരുന്നുവെങ്കിലും നിയമപരമായി വിവാഹമോചനം നേടിയിരുന്നില്ല. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

മകള്‍ അമ്മക്കൊപ്പമാണ് താമസം. അതേസമയം ഭാര്യയുമായി പിരിയാന്‍ നിയമസാധുത ഉണ്ടാക്കാനായാണ് വിവാഹം വീഡിയോയില്‍ പകര്‍ത്താന്‍ ഭര്‍ത്താവെത്തിയിതെന്നു പറയുന്നു. ഭാര്യയുടെ വിവാഹത്തില്‍ ഇയാള്‍ക്ക് എതിര്‍പ്പില്ലാത്തതിനാലും പുതിയ ഭര്‍ത്താവിനൊപ്പം പോകാനാണ് തീരുമാനം എന്ന് യുവതി അറിയിക്കുകയും ചെയ്തതോടെ പോലീസ് ഇവരെ ഇഷ്ടപ്രകാരം വിട്ടയക്കുകയായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.