Latest News

തൃക്കണ്ണാട് സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

ഉദുമ: തൃക്കണ്ണാട് സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കോട്ടിക്കുളം കുറംബാ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ് ഷണ്‍മുഖം (55), ഇയാളുടെ ബന്ധു ശിവകുമാര്‍ (48) എന്നിവരാണ് മരിച്ചത്. [www.malabarflash.com]

ഷണ്‍മുഖത്തിന്റെ മകന്‍ ബബു (14) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രി 12.30 മണിയോടെയാണ് അപകടം. ബേക്കല്‍ കുറുംബാ ഭഗവതി ക്ഷേത്രത്തില്‍ ധനുപത്ത് മഹോത്സവം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ആക്ടീവ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ശിവകുമാര്‍ സംഭവ സ്ഥലത്ത് വെച്ചും, [www.malabarflash.com]
ഷണ്‍മുഖം മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയുമാണ് മരിച്ചത്.

ഗള്‍ഫിലുണ്ടായിരുന്ന ഷണ്‍മുഖന്‍ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. ശിവകുമാറും നേരത്തെ ഗള്‍ഫിലായിരുന്നു. 

പരേതരായ കൃഷ്ണന്‍-വിജയലക്ഷ്മി ദമ്പതികളുടെ മകനാണ് ശിവകുമാര്‍. ഭാര്യ: വീണാകുമാരി നീലേശ്വരം. മക്കള്‍: ജ്യോതി, അഞ്ജന (ഇവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ശിവകല, ഷൈലജ.
ശിവകുമാറിന്റെ സഹോദരി ഷൈലജയുടെ ഭര്‍ത്താവാണ് ഷണ്‍മുഖന്‍. പരേതരായ കൃഷ്ണന്‍-നാരായണി ദമ്പതികളുടെ മകനാണ്. മറ്റുമക്കള്‍: ഷൈലി, ആദിഥ്യന്‍. സഹോദരങ്ങള്‍: ഉമേശ്, ഉല്ലാസ്, രാജി, ഉഷ, ദേവി, പുഷ്പ


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.