Latest News

തിരുവല്ല ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ വന്‍ കവര്‍ച്ച;27 ലക്ഷം രൂപ കവര്‍ന്നു

തിരുവല്ല: തിരുവല്ല നഗരത്തിലെ തുകലശേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ വന്‍ കവര്‍ച്ച. 16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 11 ലക്ഷത്തിന്റെ പഴയ നോട്ടുകളുമടക്കം 27 ലക്ഷം രൂപ കവര്‍ന്നു.[www.malabarflash.com]  
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ജനല്‍ കമ്പി മുറിച്ച് അകത്ത് കടന്നാണ് കവര്‍ച്ച നടത്തിയത്. ബാങ്കിന്റെ വിവിധ ശാഖകളിലേക്ക് വിതരണത്തിനായി വച്ച പണവും കവര്‍ച്ച ചെയ്യപ്പെട്ടതായാണ് വിവരം.

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ലോക്കര്‍ കുത്തി തുറന്നാണ് മോഷണം. ബാങ്കില്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തിവരികയാണ്. പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.