Latest News

മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട 16 കാരായ രണ്ടു പേര്‍ പിടിയില്‍

മുംബൈ: മുംബൈയില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ 16 കാരായ രണ്ടു പേര്‍ പിടിയിലായപ്പോള്‍ വെളിച്ചത്തുവന്നത് സിനിമയെ വെല്ലുന്ന കൊലപാതക കഥ. പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പിന്നീട് അഴുകിയ നിലയില്‍ കണ്ടെത്തി.[www.malabarflash.com]

കുട്ടിയെ കൊലപ്പെടുത്തി മൃതശരീരം ടെറസില്‍ ഉപേക്ഷിച്ച് 15 ദിവസം കഴിഞ്ഞാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് ഒരു കോടി രൂപ മോചനദ്രവ്യം ഇവര്‍ ആവശ്യപ്പെട്ടത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയ പ്രതിയും സഹായിയായ സുഹൃത്തും പിടിയിലായത്.

നാക്പഡയ്ക്കടുത്തുള്ള ഡങ്കന്‍ റോഡിലെ വീട്ടില്‍ നിന്ന് ഡിസംബര്‍ അഞ്ചിനാണ് കുട്ടിയെ കാണാതായത്. പിടിയിലായ ഇരുവരും ദക്ഷിണ മുംബൈയിലെ കോളജ് വിദ്യാര്‍ഥികളാണ്. പെണ്‍കുട്ടിയെ മൊബേല്‍ ചാര്‍ജറിന്റെ വയറുപയോഗിച്ച് കഴുത്തില്‍ കുരുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി.

സംഭവം ഇങ്ങനെ: കൊല്ലപ്പെട്ട പെണ്‍കുട്ടിയും കുടുംബവും ശര്‍വത്വാല കെട്ടിടസമുച്ചയത്തിലെ ഫ്‌ളാററിലാണ് താമസം. ഫ്‌ളാററിന്റെ എതിര്‍വശത്തെ ഫ്‌ളാററിലാണ് മുഖ്യപ്രതിയായ പതിനാറുകാരന്‍ താമസിക്കുന്നത്. തന്റെ വീട്ടില്‍ കളിക്കാനെത്തിയ കുഞ്ഞിനെ പതിനാറുകാരന്‍ ക്ലോറോഫോം ഉപയോഗിച്ച് മയക്കി കിടത്തി.
പെണ്‍കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയതോടെ പ്രതി പരിഭ്രാന്തിയിലായി, ഇതേസമയം തന്നെ മാതാവ് പെണ്‍കുട്ടിയെ അന്വേഷിച്ച് ഫ്‌ളാററിലെത്തിയതോടെ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നു. കൊലപാതകം നടത്തിയ ശേഷം മൃതശരീരം പ്ലാസ്റ്റിക് കവറിലാക്കി ഫ്‌ളാറ്റ് കെട്ടിടത്തിനു മുകളില്‍ വീട്ടില്‍ നിന്ന് 30 അടിമാത്രം ദൂരമുള്ള വാട്ടര്‍ ടാങ്കിന് സമീപം കൊണ്ടു പോയി ഇട്ടു.
ഡിസംബര്‍ അഞ്ചാം തിയ്യതി പോലീസ് പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് കേസ് വഴിതിരിച്ചു വിടാന്‍ പ്രതി നിരവധി പേരെ സംശയമുള്ളതായി മൊഴി നല്‍കി.
അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ ഡിസംബര്‍ 19ാം തിയ്യതി കുട്ടിയെ വിട്ടുതരണമെങ്കില്‍ മോചനദ്രവ്യമായി ഒരു കോടി നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിനെ തേടി ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. വ്യത്യസ്ത നമ്പറുകളില്‍ നിന്നായി 24 കോളുകള്‍ ഇദ്ദേഹത്തിന് ലഭിച്ചു.
അന്വേഷണത്തിന് ഹേമന്ദ് ബോധങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വന്നപ്പോള്‍ അന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരം 28 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചു. പ്രതികള്‍ പണവുമായി തനിച്ച് മുംബൈ സി.എസ്.ടി സ്‌റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറാന്‍ ആവശ്യപ്പെട്ടു.
ട്രെയിന്‍ കല്‍വയിലെത്തിയപ്പോള്‍ പണം അടങ്ങിയ പെട്ടി ട്രാക്കില്‍ ഇടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ കാണാതെ പെട്ടി ഉപേക്ഷിക്കില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. ഇതോടെ പ്രതിയും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരനും ഫോണ്‍ കട്ട് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.
തുടര്‍ന്ന് ഫ്‌ളാറ്റിലെ എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതി സുഹൃത്തിനയച്ച സന്ദേശം കണ്ടെത്തുകയയിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.