ഉപ്പള:[www.malabarflash.com] ധര്‍മ്മത്തടുക്കയില്‍ സമാപിച്ച മഞ്ചേശ്വരം ഉപജില്ലാ അറബിക് കലോത്സവത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഇരട്ട നേട്ടവുമായി ഉപ്പള എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. യു.പി, എല്‍.പി വിഭാഗങ്ങളില്‍ ജേതാക്കളായാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് മികച്ച നേട്ടം സമ്മാനിച്ചത്.
വിദ്യാര്‍ത്ഥികളായ ഖദീജത്തുല്‍ ഖുബ്‌റ, ഫംന, അംന, റമീസ, അഫ്‌രീന, ഫൈനാന്‍ തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ച വെച്ചു.
അധ്യാപകരായ മുഹമ്മദ് കുഞ്ഞി, സുബൈര്‍, ഫാത്വിമ, ഹാരിസ്, ഹസീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മികച്ച നേട്ടം കാഴ്ച വെച്ച വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, പി.ടി.എ കമ്മിറ്റി, സ്റ്റാഫ് കൗണ്‍സില്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment