പരപ്പ: ശാരീരികവും മാനസീകവുമായ വെല്ലുവിളികളാല്‍ ക്ലാസ് മുറികളിലുംവീടുകളിലും ഒറ്റപ്പെടുന്ന കുട്ടികള്‍ക്കായി സര്‍വശിക്ഷാ അഭിയാന്‍ ചിറ്റാരിക്കല്‍ ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 3 ലോക വികലാംഗദിനത്തോടനുബന്ധിച്ച് നടന്ന ചിറകുള്ള ചങ്ങാതിമാര്‍ പരിപാടി സംഘാടന മികവുകൊണ്ടും ഉള്ളടക്കം കൊണ്ടും വ്യത്യസ്തമായി.[www.malabarflash.com]
പരപ്പ ടൗണില്‍ വെച്ച് നടന്ന വര്‍ണോത്സവത്തില്‍ ഉമേഷ് ചെറുവത്തൂര്‍, ജെ.പിമാസ്റ്റര്‍, കുഞ്ഞികൃഷ്ണന്‍, ഉണ്ണി എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ കാന്‍വാസ് ചിത്രരചന നടത്തി.
പരപ്പ ജി.എച്ച്.എസ്.എസ് എന്‍.സി.സി യൂണിറ്റും ബാന്റ് സംഘവും ചേര്‍ന്ന് കുട്ടികളെയും രക്ഷിതാക്കളെയും വേദിയിലേക്ക് സ്വീകരിച്ചു. ശാരീരിക പ്രയാസങ്ങളെ അതിജീവിച്ച് മികവിലേക്കുയര്‍ന്ന മജീഷ്യന്‍ ഉമേഷ് ചെറുവത്തൂര്‍ കുട്ടികളോടൊപ്പം ചേര്‍ന്ന് മാജിക് അവതരിപ്പിച്ചു. എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബി.ഗംഗാധരന്‍ അഭിനേതാവ് അശ്വിന്‍ മധവിനെ പൊന്നാട അണിയിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജന്‍ ഉദ്ഘാടനം ചെയ്തു.കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിധുബാല അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ തങ്കമണി, രാധാവിജയന്‍, കാര്‍ത്യായനി എന്നിവര്‍ സംസാരിച്ചു.
രണ്ടാംദിവസം കുന്നുംകൈ എല്‍.പി.സ്‌കൂളില്‍ വെച്ച് നടന്ന കലാ കായികോത്സവത്തില്‍ കുട്ടികളുടെ വിവിധ കലാകായിക പരിപാടികള്‍ അരങ്ങേറി. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസീതരാജന്‍ സമ്മാനദാനം നടത്തി.
ജെസ് ജോസഫ്, ഷൈജു ബിരിക്കുളം, ജയപ്രസാദ്, ഷിനിഫിലിപ്പ്, ഗ്രേസമ്മ, ഷേര്‍ളി, അനില, രമ്യ, വേണുഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അനൂപ് കല്ലത്ത് സ്വാഗതവും ജസ്‌ന ഡൊമനിക്ക് നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment