Latest News

മരണത്തോടടുത്ത പൊതുകുളം പുതുജീവന്‍ നല്‍കി ഡി വൈ എഫ് ഐ കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി

കാഞ്ഞങ്ങാട്: മരണത്തോടടുത്തുകൊണ്ടിരുന്ന കാഞ്ഞങ്ങാട് നഗരവീതിക്ക് സമീപത്തുള്ള പൊതപകുളം ശുചീകരിച്ച് നാടുമുഴുവന്‍ ശുദ്ധജലമെത്തിക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഡി വൈ എഫ് ഐ കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി. 

പടന്നക്കാട്,കൃഷ്ണപിള്ള നഗറിലെ കുളമാണ് ശുചീകരിച്ചത്. പ്രവര്‍ത്തനോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ നിര്‍വ്വഹിച്ചു. മേഖലാ പ്രസിഡന്റ് എ അനീഷ് അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെര്‍പേര്‍സണ്‍ എല്‍ സുലൈഖ,വി സുകുമാരന്‍, ഗിനീഷ് വെള്ളിക്കോത്ത്,എ ശബരീഷന്‍,കുമാരന്‍, എന്‍ പ്രിയേഷ്,ജിജു പടന്നക്കാട് എന്നിവര്‍ സംസാരിച്ചു. മേഖലാ പ്രസിഡന്റ് വൈശാഖ് ശോഭനന്‍ സ്വാാഗതം പറഞ്ഞു


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.