Latest News

രണ്ടാം വിവാഹത്തിനൊരുങ്ങുന്നവരെ വലയില്‍ വീഴ്ത്തി കോടികള്‍ തട്ടിയ യുവതി പിടിയില്‍

കൊല്ലം: രണ്ടാംവിവാഹത്തിനൊരുങ്ങുന്നവരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. കോട്ടയം സ്വദേശിനിയായ ആലീസ് ജോര്‍ജ് (44) ആണ് ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. ഗോപകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ എന്നിവരടങ്ങിയ സംഘത്തിന്റെ പിടിയിലായത്.

ഭര്‍ത്താവ് മരിച്ചതായി ഇടവകവികാരിയുടെ പേരില്‍ വ്യാജക്കത്ത് തയാറാക്കി നാലോളം വിവാഹങ്ങള്‍ ആലീസ് ജോര്‍ജ് നടത്തിയതായാണ് റിപ്പോര്‍ട്ട്. യുവതിക്കൊപ്പം ഇപ്പോള്‍ താമസിച്ചു വരുന്നതും തട്ടിപ്പുകളില്‍ യുവതിക്കൊപ്പം പ്രവര്‍ത്തിച്ചു വരുന്നതുമായ രാഷ്ട്രീയ നേതാവിനെതിരേയും പോലീസ് കേസെടുത്തു.

ഭാര്യ മരിച്ചു പോയവരെയും ഭാര്യയുമായി പിണങ്ങി കഴിയുന്ന ആള്‍ക്കാരെയും വൈവാഹിക പരസ്യത്തിലൂടെ ബന്ധപ്പെട്ടാണ് യുവതി തട്ടിപ്പിന് കളമൊരുക്കുന്നത്.

ആലീസ് മുമ്പ് വിദേശത്ത് ജോലിചെയ്യുന്ന സമയത്ത് ജയില്‍വാസം അനുഭവിച്ചപ്പോള്‍ അവിടെ നിന്നും രക്ഷപ്പെടുത്തുന്നതിന് സഹായം ചെയ്ത കൊട്ടാരക്കര സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റിനെ ഭര്‍ത്താവ് മരിച്ചു പോയതായി വിശ്വസിപ്പിച്ച് വിവാഹംകഴിക്കുകയും പിന്നീട് കോടികള്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നു.

അതിനുശേഷം കറ്റാനം സ്വദേശിയേയും ഇത്തരത്തില്‍ വിവാഹംചെയ്ത് പണവും സ്വത്തുക്കളും തട്ടിയെടുത്തു കഴിഞ്ഞ ഒക്‌ടോബറില്‍ ചവറ കൊല്ലം സ്വദേശിയെ വിവാഹം ചെയ്തു കബളിപ്പിച്ചിരുന്നു. തുടര്‍ന്ന് കൊല്ലം സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.