പരിയാരം: മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ബക്കളം പുന്നക്കുളങ്ങരയിലെ മോട്ടന്‍റകത്ത് അബ്ദുൾ ഖാദറിന്(38) കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. [www.malabarflash.com]
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
വായാട് സ്വദേശികളായ കേളോത്ത് ശിഹാബുദ്ദീൻ(27), സി.ടി.മുഹാസ്(21), എം.അബ്ദുള്ള(25), കെ.സി.നൗഷാദ്(24), പി.വി.സിറാജ്(28) എന്നിവരെയാണ് തളിപ്പറന്പ് സിഐ കെ.ഇ.പ്രേമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ റോഡരുകിൽ കൊലപ്പെടുത്തിയ നിലയിലാണ് ഖാദറിനെ കണ്ടെത്തിയത്. അന്നേദിവസം പുലർച്ചെ നാലോടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഖാദറിനെ കാറിൽ പിടിച്ചുകൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. കാലിനും കൈകൾക്കും വെട്ടേറ്റ നിലയിലുള്ള ഖാദറിന്‍റെ മൃതദേഹത്തിൽ 42 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം തലവൻ ഡോ.ഗോപാലകൃഷ്ണപിള്ള പറഞ്ഞു.
പ്രതികളുമായാണ് മുൻവിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ശിഹാബുദ്ദീന്‍റെ പിതാവിന്‍റെ കടയും നൗഷാദിന്‍റെ ബൈക്കും ഖാദർ നശിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ എത്തിച്ചത്. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ബുധനാഴ്ച രാവിലെ റോഡരുകിൽ കൊലപ്പെടുത്തിയ നിലയിലാണ് ഖാദറിനെ കണ്ടെത്തിയത്. അന്നേദിവസം പുലർച്ചെ നാലോടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഖാദറിനെ കാറിൽ പിടിച്ചുകൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. കാലിനും കൈകൾക്കും വെട്ടേറ്റ നിലയിലുള്ള ഖാദറിന്‍റെ മൃതദേഹത്തിൽ 42 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം തലവൻ ഡോ.ഗോപാലകൃഷ്ണപിള്ള പറഞ്ഞു.
പ്രതികളുമായാണ് മുൻവിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ശിഹാബുദ്ദീന്‍റെ പിതാവിന്‍റെ കടയും നൗഷാദിന്‍റെ ബൈക്കും ഖാദർ നശിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ എത്തിച്ചത്. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment