Latest News

18 ലക്ഷം അക്കൗണ്ടുകളില്‍ ദുരൂഹത; ആദായ നികുതി വകുപ്പ് വിശദീകരണംതേടി


ന്യൂഡല്‍ഹി: നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കിയ നടപടിക്ക് ശേഷം 18 ലക്ഷം ആളുകളുടെ അക്കൗണ്ടുകളില്‍ 'ദുരൂഹമായ' രീതിയില്‍ നിക്ഷേപം നടന്നുവെന്ന് ആദായനികുതി വകുപ്പ്. അഞ്ചു ലക്ഷം രൂപയില്‍ അധികം നിക്ഷേപം നടന്ന അക്കൗണ്ടുകളാണ് പ്രധാനമായും നിരീക്ഷിക്കപ്പെട്ടത്. ഇത്തരത്തില്‍ നിക്ഷേപം നടത്തിയവരോട് പണത്തിന്റെ ഉറവിടം കാണിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശം നല്‍കിയെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. [www.malabarflash.com]

10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. അല്ലാത്ത പക്ഷം നടപടിയുമായി മുന്നോട്ടുപോകുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. 'ഓപ്പറേഷന്‍ ക്ലീന്‍ മണി' എന്ന പേരിലാണ് പതിയ പദ്ധതി. വരുമാനവുമായി ഒത്തുപോകാത്ത രീതിയില്‍ പണം നിക്ഷേപിച്ചവരുടെ അക്കൗണ്ടുകളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും വിശദീകരണം നല്‍കാം.

നവംബര്‍ എട്ടിന് ശേഷം അഞ്ചു ലക്ഷം രൂപയില്‍ അധികം പണം നിക്ഷേപിച്ചവരുടെയും മൂന്നു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയില്‍ പണം നിക്ഷേപിച്ചവരുടെ അക്കൗണ്ടുകളുമാണ് പരിശോധിച്ചത്. പാവപ്പെട്ടവരും നികുതി അടയ്ക്കാത്തവരുമായ ആളുകളുടെ അക്കൗണ്ടുകളില്‍ ദുരൂഹമായ സാഹചര്യത്തില്‍ പണം നിക്ഷേപിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്– സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ടാക്‌സ് (സിബിഡിടി) ചെയര്‍മാന്‍ സുശില്‍ ചന്ദ്ര അറിയിച്ചു.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.