Latest News

ബീച്ചിലെത്തിയ ദമ്പതികള്‍ക്ക് സദാചാര ഗുണ്ടകളുടെ ഭീഷണി; 2 പേരെ പോലീസ് താക്കീത് ചെയ്ത് വിട്ടു


കാസര്‍കോട്: ഭാര്യയും കുഞ്ഞുമായി ബീച്ചില്‍ ഉല്ലാസത്തിനു എത്തിയ യുവാവിനെ സദാചാര പോലീസ് ചമഞ്ഞ സംഘം ഉപദ്രവിച്ചതായി പരാതി. വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു താക്കീതു നല്‍കി വിട്ടയച്ചു. ദമ്പതികള്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണിതെന്നു കൂട്ടിച്ചേര്‍ത്തു. [www.malabarflash.com]

തിങ്കളാഴ്ച വൈകുന്നേരം നെല്ലിക്കുന്ന്, ബീച്ച് കടപ്പുറത്താണ് സംഭവം. ഭാര്യയും കുഞ്ഞുമായി എത്തിയ ഉളിയത്തടുക്ക സ്വദേശിയാണ് ഉപദ്രവത്തിനു ഇരയായത്. ഭാര്യയാണെന്നു പറഞ്ഞിട്ടും സംഘം ഏറെ നേരം തടഞ്ഞുവച്ചതായി യുവാവ് പോലീസില്‍ പരാതിപ്പെട്ടു.

സംഭവത്തില്‍ കേസെടുത്തിട്ടില്ലെങ്കിലും സമാന രീതിയില്‍ അതിക്രമം ഉണ്ടായാല്‍ പരാതിയില്ലെങ്കിലും കേസെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ എസ് ഐ അജിത്ത് കുമാര്‍ വ്യക്തമാക്കി. സദാചാര പോലീസ് ചമഞ്ഞുള്ള ചോദ്യം ചെയ്യലും ശാരീരിക മാനസിക പീഡനങ്ങളും ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് ചീഫ് കെ ജി സൈമണ്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.