Latest News

ആറുവയസുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു


ചൗക്കി: ആറുവയസുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ചൗക്കിയിലെ വ്യാപാരി കല്ലങ്കൈയിലെ എ.എച്ച് കരീമിന്റെ മകന്‍ മുഹമ്മദ് ഷാനാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ വെച്ചാണ് മരിച്ചത്. [www.malabarflash.com]

പരവനടുക്കത്തെ ആലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് ഷാന്‍ അസുഖം മൂലം പഠനം നിര്‍ത്തുകയായിരുന്നു. മുംതാസാണ് ഉമ്മ. ഫാത്തിമത്ത് സന, മുഹമ്മദ് ഷാമില്‍, സമ്ര എന്നിവര്‍ സഹോദരങ്ങളാണ്. മയ്യത്ത് ഉച്ചയോടെ കല്ലങ്കൈ മുഹ്‌യുദ്ദീന്‍ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.