Latest News

മുഖ്യമന്ത്രിക്കു കരിങ്കൊടി; യുവമോര്‍ച്ചാ വക്താവ് ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍


കാസര്‍കോട്: ജനറല്‍ ആശുപത്രി കെട്ടിടത്തിനു തറക്കല്ലിടാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു കരിങ്കൊടി കാണിക്കുകയും തടയാന്‍ ശ്രമിച്ച പോലീസുകാരെ തള്ളിയിട്ടു ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തതിനു 20 യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരില്‍ യുവമോര്‍ച്ച സംസ്ഥാന വക്താവടക്കം ഒമ്പതു പേരെ അറസ്റ്റു ചെയ്തു. [www.malabarflash.com]

സംസ്ഥാന വക്താവ് മംഗല്‍പ്പാടിയിലെ വിജയ കുമാര്‍ റൈ (36), കീഴൂരിലെ അനില്‍ കുമാര്‍ (27), രോഹിത് (25), കൊടല മുഗറുവിലെ കെ വി മഹേഷ് (25), ഇച്ചിലങ്കോട്ടെ ചന്ദ്രകാന്തഷെട്ടി(32), ഹേരൂരിലെ സന്ദീപ് കുമാര്‍ ഷെട്ടി(33), മേല്‍പറമ്പിലെ നിഥിന്‍ കുമാര്‍ (25), പെരുമ്പള കൈന്താറിലെ കെ രാജേഷ് (24), പള്ളിപ്പുറത്തെ പി അജിത്ത് കുമാര്‍(26) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.

കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ചത്. ഇതു തടയാന്‍ ശ്രമിച്ച എസ് ഐ അജിത് കുമാര്‍ അടക്കമുള്ളവര്‍ വീണിരുന്നു. ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു പോകാനായി മംഗളൂരു റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയപ്പോഴും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.