കാസര്‍കോട്: വിവാഹത്തിനോടനുബന്ധിച്ച് വടക്കന്‍ കേരളത്തില്‍ അരങ്ങേറുന്ന റാംഗീംങ്ങിനെയും ആഭാസങ്ങളേയും കുറിച്ച് വിവരിക്കുകയും പുതിയ അവബോധം നടത്തുകയും ചെയ്യുന്ന എബി കുട്ടിയാനത്തിന്റെ ആഭാസ പന്തല്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം 22ന് ഞായറാഴ്ച പത്തു മണിക്ക് കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ നടക്കും.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കാസര്‍കോട് സി.ഐ അബ്ദുല്‍ റഹീമിന് ആദ്യ കോപ്പി നല്‍കി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പ്രകാശനം നിര്‍വ്വഹിക്കും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഹാഷിം അരിയില്‍ പുസ്തകം പരിചയപ്പെടുത്തും. ഡോ.മുഹമ്മദ് സലിം നദ്‌വി ഉല്‍ബോധന പ്രസംഗം നടത്തും.
വിവാഹത്തിന്റെ മറവില്‍ കാസര്‍കോട്ടും പരിസര പ്രദേശത്തും നടക്കുന്ന തോന്നിവാസങ്ങളെ പുസ്‌കതത്തില്‍ വ്യക്തമായി വിവരിക്കുന്നുണ്ട്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അവതാരിക എഴുതിയ പുസ്തകം ചെമ്പരത്തി പ്രസാധകരാണ് പ്രസിദ്ധീകരിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment