മലപ്പുറം: കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനും കാരന്തൂര്‍ മര്‍കസ് വൈസ് പ്രസിഡന്റും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റുമായ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ (70) അന്തരിച്ചു.[www.malabarflash.com]
ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് വൈലത്തൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഖബറടക്കം ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് വൈലത്തൂര്‍ നഴ്‌സറിപ്പടിയിലുള്ള വീട്ടുവളപ്പില്‍. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സുപ്രീം കൗണ്‍സില്‍ അംഗം, മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ വഹിച്ചിരുന്ന തങ്ങളെ കഴിഞ്ഞ ദിവസം ചേര്‍ന്ന മര്‍കസ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനായും തിരഞ്ഞെടുത്തിരുന്നു.
സയ്യിദത്ത് സഫിയ ബീവിയാണ് ഭാര്യ. മക്കള്‍: ജലാലുദ്ദീന്‍ സഖാഫി, സക്കരിയ്യ സഖാഫി, സയ്യിദ് അലി അഹ്‌സനി, സയ്യിദത്ത് ജമീല ബീവി, സയ്യിദത്ത് റംല ബീവി, സയ്യിദത്ത് റാളിയ ബീവി. മരുമക്കള്‍: സയ്യിദ് അബ്ദുസ്സലീം ഹൈദറൂസി മലപ്പുറം, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് സിദ്ദിഖ് തങ്ങള്‍.
ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങളുടെ പരമ്പരയില്‍ കവരത്തിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സൂഫി വര്യനും ശൈഖുമായ സയ്യിദ് ഖാസിം വലിയുല്ലാഹിയുടെ അഞ്ചാമത്തെ പേരമകനാണ്. പിതാവ്: തിരൂര്‍ നടുവില്ലങ്ങാടി സയ്യിദ് കോയണ്ണി കോയ തങ്ങള്‍. മാതാവ്: സയ്യിദത്ത് ആഇശ ബീവി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment