ഷിയോമിയുടെ ഹിറ്റ് സ്മാര്‍ട്ട് ഫോണ്‍ മോഡലുകളില്‍ ഒന്നാണ് റെഡ്മി നോട്ട് 3. മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് നോട്ട് 3ന് ലഭിച്ചത്. കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന മികച്ച ഫീച്ചറുകളാണ് ഫോണിനെ ജനപ്രിയമാക്കിയത്. [www.malabarflash.com]
എന്നാല്‍ എത്ര മികച്ച ഉല്‍പ്പന്നമാണെങ്കിലും എന്തെങ്കിലും ഒരു കുറവുണ്ടാകുമല്ലൊ. ചെറുതെങ്കിലും ഒരു 'ന്യൂനത' ഈ മോഡലിനുണ്ട്. വേറെയും പുതിയ ചില സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളില്‍ ഈ 'പ്രശ്‌നം' ഉണ്ട്. ഇരട്ട സിം കാര്‍ഡ് ഉപയോഗിക്കാവുന്ന ഫോണില്‍ സംഭരണ ശേഷി വര്‍ധിപ്പിക്കാനായി എസ്ഡി കാര്‍ഡ് ഇടാനുള്ള സൗകര്യവുമുണ്ട്. എന്നാല്‍ രണ്ട് സിം കാര്‍ഡുകളും മെമ്മറി കാര്‍ഡും ഒരേ സമയം പ്രവര്‍ത്തിപ്പിക്കാനാകില്ല എന്നതാണ് ന്യൂനത. രണ്ടാമത്തെ സിം കാര്‍ഡ് ഇടാനുള്ള സ്ലോട്ട് തന്നെയാണ് മെമ്മറി കാര്‍ഡ് ഇടാനുള്ള സ്ലോട്ടും. ഇതിലാകട്ടെ ഒരു സമയം ഏതെങ്കിലും ഒരു കാര്‍ഡ് മാത്രമേ ഉപയോഗിക്കാനാകൂ.
16 ജിബിയും (2ജിബി റാം) 32 ജിബിയും (3 ജിബി റാം) ഇന്റേണല്‍ മെമ്മറിയുള്ള രണ്ട് പതിപ്പുകളാണ് നോട്ട് 3യ്ക്ക് ഉള്ളത്. 16/32 ജിബി ഇന്റേണല്‍ മെമ്മറി പോരാത്ത രണ്ട് സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഇതൊരു പ്രശ്‌നമായിട്ടുള്ളത്. എന്നാല്‍ ഈ പ്രശ്‌നത്തിനും പരിഹാരമുണ്ട്. പക്ഷേ അധികമാര്‍ക്കും അറിയില്ലെന്ന് മാത്രം. ആ ട്രിക്കാണ് ഈ വീഡിയോയില്‍ വിശദീകരിച്ചിട്ടുള്ളത്. കുറച്ച് കഷ്ടപ്പെടണമെങ്കിലും ഇതൊരു കൃത്യമായി ചെയ്താല്‍ ഇത് ഉപയോഗപ്രദമാണെന്നാണ് പറയപ്പെടുന്നത്.
ഷിയോമി റെഡ്മി നോട്ട് 3ല്‍ മാത്രമല്ല, സമാനമായ കാര്‍ഡ് സ്ലോട്ടുള്ള മറ്റ് ഫോണുകളിലും ഈ ട്രിക്ക് ഫലപ്രദമാണെന്നും പറയപ്പെടുന്നു. സിം കാര്‍ഡിന്റെ പ്ലാസ്റ്റിക്ക് ആവരണം എടുത്തു മാറ്റി ചിപ്പ് മാത്രം പുറത്തെടുത്ത ശേഷം അത് മെമ്മറി കാര്‍ഡിനു മുകളില്‍ ഒട്ടിച്ചാണ് മെമ്മറി കാര്‍ഡ്‌സിം കാര്‍ഡ് പ്രശ്‌നം പരിഹരിച്ചിരിക്കുന്നത്. വീഡിയോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഈ മാര്‍ഗം വിജയകരമായി പരീക്ഷിച്ചവര്‍ നിരവധിയാണ്. സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം ഈ മാര്‍ഗം പരീക്ഷിക്കാവുന്നതാണ്.
Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment