Latest News

മോട്ടോര്‍ വാഹന ഫീസ്: അപാകതകള്‍ പരിഹരിച്ചു


തിരുവനന്തപുരം: പുതിയ മോട്ടോര്‍വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും പേര് മാറ്റുമ്പോഴും മറ്റുമുള്ള സേവനങ്ങള്‍ക്ക് അധികനിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ അറിയിച്ചു. കേന്ദ്ര ഉപരിതലഗതാഗതവകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍, അനുബന്ധസര്‍വിസുകള്‍ എന്നിവക്ക് ഫീസ് വര്‍ധിപ്പിച്ചത്. [www.malabarflash.com]

ഉത്തരവ് പ്രകാരം സ്മാര്‍ട്ട് കാര്‍ഡ് ടൈപ്പ് െ്രെഡവിങ് ലൈസന്‍സിന് 200 രൂപ അധികമായി ഈടാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഡ്യൂപ്‌ളിക്കേറ്റ് െ്രെഡവിങ് ലൈസന്‍സിന് പഴയ ഫീസ് മാത്രമേ ഈടാക്കൂ. കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവ പുതുക്കുമ്പോള്‍ വാങ്ങുന്ന അധിക ഫീസ് നിരക്ക് 2016 ഡിസംബര്‍ 29 മുതല്‍ മാത്രമേ ഈടാക്കുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ആപ്‌ളിക്കേഷന്‍ അപാകതകള്‍ പരിഹരിച്ചിട്ടുണ്ടെന്നും കമീഷണര്‍ അറിയിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.