അടൂര്‍: ആത്മഹത്യ ലൈവായി ഷൂട്ട് ചെയ്ത് അടൂരില്‍ കമിതാക്കള്‍ തൂങ്ങിമരിച്ചു. കൊടുമണ്‍ സ്വദേശി റിജോ ജോസ് (25), ഏനാത്ത് കുളക്കട സ്വദേശിനി തേപ്പുപാറ പരപ്പാനൂര്‍ ഷിനു പി ബേബി (32) എന്നിവരാണ് മരിച്ചത്. പന്നിവിഴയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ട്. [www.malabarflash.com]
സ്വീകരണ മുറിയിലെ ഹുക്കിലാണ് ഷിനുവിന്റെ മൃതദേഹം തൂങ്ങിക്കിടന്നിരുന്നത്. ഈ മരണം ഷൂട്ട് ചെയ്യുന്നതിന് റിജോയുടെ വീഡിയോ കാമറ ഓണ്‍ചെയ്തു വെച്ചിരുന്നു. അടുക്കളയിലാണ് റിജോ തൂങ്ങിയത്. മരണരംഗം ഷൂട്ട് ചെയ്യുന്നതിനായി മൊബൈല്‍ കാമറയും ഇവിടെ ഓണ്‍ ചെയ്തു വച്ചിരുന്നു.
ഫോട്ടോഗ്രാഫറാണ് മരിച്ച റിജോ. ഷിനുവുമായുള്ള ബന്ധത്തെ തുടര്‍ന്ന് വീട്ടുകാരുമായി പിണങ്ങി വാടകയ്ക്ക് താമസിക്കുകയായിരുന്നു. നേരത്തെ വിവാഹിതയായ ഷിനുവിന്റെ ഭര്‍ത്താവ് മരിച്ചുപോയിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment